കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

അശോക് ലെയ്‌ലാൻഡിന്റെ വിൽപ്പന 10 ശതമാനം ഇടിഞ്ഞ് 16,324 യൂണിറ്റിലെത്തി

ചെന്നൈ : വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് 2023 ഡിസംബറിൽ മൊത്തം വിൽപ്പനയിൽ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി . മുൻവർഷത്തെ 18,138 യൂണിറ്റുകളെ അപേക്ഷിച്ച്,16,324 യൂണിറ്റിലെത്തി.

ആഭ്യന്തര വിൽപ്പന 2022 ഡിസംബറിലെ 17,112 യൂണിറ്റിൽ നിന്ന് 10 ശതമാനം ഇടിഞ്ഞ് 15,323 യൂണിറ്റിലെത്തി, അശോക് ലെയ്‌ലാൻഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ആഭ്യന്തര വിപണിയിൽ ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന 11,399 യൂണിറ്റിൽ നിന്ന് 11 ശതമാനം ഇടിഞ്ഞ് 10,102 യൂണിറ്റായി.

ആഭ്യന്തര വിപണിയിലെ ലഘു വാണിജ്യ വാഹന വിൽപ്പന കഴിഞ്ഞ വർഷം 5,713 യൂണിറ്റിൽ നിന്ന് 5,221 യൂണിറ്റായി കുറഞ്ഞു. 9 ശതമാനം ഇടിവ് രേഖപ്പെടുത്തി

X
Top