പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ധന സമാഹരണ പദ്ധതിയുമായി അശോക് ലെയ്‌ലാൻഡിന്റെ ഇവി വിഭാഗമായ സ്വിച്ച് മൊബിലിറ്റി

മുംബൈ: അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി മൂലധന ചെലവ് ആവശ്യങ്ങൾക്കായി 200 മില്യൺ ഡോളറും സ്വിച്ച് അനുബന്ധ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിക്ക് 100 മില്യൺ ഡോളറും ഉൾപ്പെടെ മൊത്തം 300 മില്യൺ ഡോളർ സമാഹരിക്കുന്നതിന് സാമ്പത്തിക നിക്ഷേപകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച സ്വിച്ച് അതിന്റെ അടുത്ത തലമുറ ഇലക്ട്രിക് ബസ് പ്ലാറ്റ്‌ഫോമായ ‘സ്വിച്ച് ഇഐവി 12’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇത് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. നിലവിൽ 600 ബസുകളുടെ ഓർഡർ ബുക്ക് കമ്പനിക്കുണ്ട്.

2021ൽ കമ്പനി രൂപീകരിക്കുമ്പോൾ 60 ബസുകൾ മാത്രമുണ്ടായിരുന്ന സ്വിച്ച് ഇപ്പോൾ 600 ബസുകളുടെ ഓർഡറുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ ഈ സെഗ്‌മെന്റിൽ വളർച്ചയ്‌ക്കുള്ള വലിയ സാധ്യതകൾ കാണുന്നതായും, അടുത്ത 2-3 വർഷത്തിനുള്ളിൽ ഈ വിപണി 10 മടങ്ങ് വളരുമെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നതായും, പ്രതിവർഷം 20,000-ലധികം ബസുകളുടെ വില്പന നടത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി പറഞ്ഞു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി, അശോക് ലെയ്‌ലാൻഡും സ്വിച്ചും സംയുക്തമായി 2,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

X
Top