ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

എഐ 300 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതെയാക്കുമെന്ന് ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട്

ദില്ലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദ്രുതഗതിയിലുള്ള വളർച്ച ലോകമെമ്പാടുമുള്ള 300 ദശലക്ഷം തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ഗോൾഡ്മാൻ സാച്ചിന്റെ പുതിയ റിപ്പോർട്ട്.

തൊഴിൽ വിപണിയിൽ വലിയ പ്രതിസന്ധിയാണ് എഐ സൃഷ്ടിക്കുകയെന്നും യുഎസിലെയും യൂറോപ്പിലെയും നിലവിലുള്ള ജോലികളിൽ ഏകദേശം മൂന്നിൽ രണ്ട് ജോലികളും ഒരു പരിധി വരെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തൊഴിൽ വിപണിയെ സാരമായി ബാധിക്കുമെങ്കിലും ഒടുവിൽ എഐ ആഗോള ജിഡിപി 7 ശതമാനം വരെ ഉയർത്തും. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങൾക്ക് മനുഷ്യ ഉൽപ്പാദനത്തിന് സമാനമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അടുത്ത ദശകത്തിൽ ഉൽപ്പാദനക്ഷമത കുതിച്ചുയരാൻ ഇത് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാ മേഖലകളിലും ആളുകൾ ചെയ്യുന്ന ജോലികളിൽ പകുതിയോളം എഐ ഏറ്റെടുക്കുമെന്നും മിക്കവാറും എല്ലാ തൊഴിലുകളെയും ഓട്ടോമേഷൻ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭരണപരവും നിയമപരവുമായ മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. 46 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ജോലികളും 44 ശതമാനം നിയമപരമായ ജോലികളും മാറ്റിസ്ഥാപിക്കപ്പെടും.

എന്നാൽ കായികക്ഷമത ആവശ്യമുള്ള നിർമ്മാണം, അറ്റകുറ്റപണികൾ എന്നിവയെല്ലാം 6 ശതമാനം, 4 ശതമാനം എന്നിങ്ങനെയെ ബാധിക്കപ്പെടുകയുള്ളു.

അതേസമയം, സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായും എഐ കണക്കാക്കപ്പെടുന്നു. ചില തൊഴിലുകൾ ഇല്ലാതെയാക്കുമ്പോൾ സാങ്കേതിക പുരോഗതി പുതിയ ജോലികളും സൃഷ്ടിക്കുന്നു എന്നതിന് ചരിത്രം തെളിവാണ്.

അതേസമയം, ജെപി മോർഗൻ, ഗോൾഡ്മാൻ സാച്ച്‌സ്, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ ചില ബാങ്കിംഗ് ഭീമന്മാർ ചാറ്റ്ജിപിടിയും സമാന ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ നിയന്ത്രിച്ചതായി റിപ്പോർട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും, നിക്ഷേപ തീരുമാനങ്ങൾ മുതൽ ഉപഭോക്തൃ സേവന ഓട്ടോമേഷൻ വരെ സാമ്പത്തിക സേവന വ്യവസായത്തെ പിടിച്ചുകുലുക്കാൻ എഐ ഉപകരണങ്ങൾക്ക് കഴിവുണ്ട്.

X
Top