
ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തില്‍ 91,110 വ്യാജ 500 രൂപ നോട്ടുകള്‍ കണ്ടെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അറിയിച്ചു. 2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്‌ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്. 78,699 വ്യാജ 100 രൂപ നോട്ടുകളും 27,258 വ്യാജ 200 രൂപ നോട്ടുകളും സമാന വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.
മെയ് 19 ന് പിന്‍വലിക്കപ്പെട്ട 2000 രൂപയുടെ 9806 വ്യാജ നോട്ടുകളാണ് ആര്‍ബിഐ തിരിച്ചറിഞ്ഞത്. പിന്‍വലിച്ചെങ്കിലും 2000 രൂപ ലീഗല്‍ ടെന്‍ഡറായി തുടരുമെന്ന് കേന്ദ്രബാങ്ക് അറിയിച്ചിരുന്നു. 20,500 കള്ള നോട്ടുകളില്‍ യഥാക്രമം 8.4 ശതമാനവും 14.4 ശതമാനവും വര്‍ധനയുണ്ടായി.
അതേസമയം 10 രൂപ, 100 രൂപ, 2000 രൂപ നോട്ടുകളുടെ എണ്ണം യഥാക്രമം 11.6 ശതമാനം, 14.7 ശതമാനം, 27.9 ശതമാനം കുറഞ്ഞു.
സാമ്പത്തിക രംഗത്ത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ശക്തമായ വീണ്ടെടുക്കല്‍ പ്രകടിപ്പിച്ചുവെന്നും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി മാറിയെന്നും റിപ്പോര്‍ട്ട്പറയുന്നു. എന്നിരുന്നാലും, 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉപഭോഗം ദുര്‍ബലമായി.
ഗ്രാമീണ ആവശ്യകത കുറയുകയും തുടര്‍ച്ചയായ ചെലവ് സമ്മര്‍ദ്ദങ്ങള്‍ തുടരുകയും ചെയ്തു.






