ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഏപ്രില്‍-നവംബര്‍ കാലയളവില്‍ ധനകമ്മി 9.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 9.93 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 16.61 ലക്ഷം കോടി രൂപയുടെ 59.8 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളിലെ ധനക്കമ്മി വര്‍ഷിക ലക്ഷ്യത്തിന്റെ 50.4 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 9.8 ശതമാനം അധികമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

വരുമാനം കുറഞ്ഞതും ചെലവ് വര്‍ധിച്ചതുമാണ് ഏപ്രില്‍-ഡിസംബര്‍ ധനകമ്മി ഉയര്‍ത്തിയത്. മൊത്തം വരുമാനം 17.69 ലക്ഷം കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 80.3 ശതമാനം.

ഓഹരി വിറ്റഴിക്കലിലൂടെ ഡിസംബര്‍ വരെ സര്‍ക്കാര്‍ 31,123 കോടി രൂപ സമാഹരിച്ചു.സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യമായ 65,000 കോടിയുടെ 48 ശതമാനം. അതേസമയം മൊത്തം ചെലവ് 28.18 ലക്ഷം കോടി രൂപയായി വളര്‍ന്നു.

ബജറ്റ് ലക്ഷ്യത്തിന്റെ 71.4 ശതമാനമാണിത്. ഇതില്‍ മൂലധന ചെലവ് 4.9 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തില്‍ ഇത് 3.9 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

സര്‍ക്കാറിന്റെ വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 8.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലക്ഷ്യത്തിന്റെ 76 ശതമാനം ഇതോടെ പൂര്‍ത്തിയായി.

നടപ്പ് സാമ്പത്തിക വര്‍ഷം ധനകമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

X
Top