
ന്യൂഡല്‍ഹി: ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ദ്ധിച്ചു.ബിസിനസ് സേവന ദാതാക്കളായ ക്വസ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പറയുന്നു. ഉത്സവ സീസണിനോടനുബന്ധിച്ച് എഫ്എസ്‌ഐ, റീട്ടെയില്‍, ടെലികോം മേഖലകള്‍ അധിക നിയമനം നടത്തി.
ഇതാണ് മൊത്തത്തിലുള്ള അവസരങ്ങളില്‍ വര്‍ദ്ധനവുണ്ടാക്കിയത്. പ്രൊഡക്ഷന്‍ ട്രെയിനി, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, കളക്ഷന്‍ ഓഫീസര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബ്രോഡ്ബാന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, വെയര്‍ഹൗസ് അസോസിയേറ്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ തുടങ്ങിയ റോളുകള്‍ക്കാണ് ഡിമാന്റ് വര്‍ദ്ധിച്ചത്.
”ഇന്ത്യ ഇന്‍കോര്‍പ്പറേഷന്‍ ഉത്സവ സീസണിനായി തയ്യാറെടുക്കുമ്പോള്‍, നിയമനഃ(23 ശതമാനം) വര്‍ദ്ധിക്കുന്നു. ഇത് പ്രോത്സാഹജനകമാണ്. പണപ്പെരുപ്പവും ലാഭ സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നിട്ടും, മാനുഫാക്ചറിംഗ്, ബിഎഫ്എസ്‌ഐ, റീട്ടെയില്‍ തുടങ്ങിയ വിഭാഗങ്ങള്‍ ശ്രദ്ധേയമായ വളര്‍ച്ച പ്രതിഫലിപ്പിച്ചു, ”ക്വസ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് – വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് ലോഹിത് ഭാട്ടിയ പറഞ്ഞു.
ഗിഗ് വര്‍ക്കേഴ്‌സ് എന്ന ആശയം റീട്ടെയില്‍ വ്യവസായത്തിനുള്ളിലും ശ്രദ്ധ നേടുന്നു.ഇത് ജീവനക്കാരുടെ ആവശ്യകതയില്‍ 9 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ക്വസ് ഡാറ്റ അനുസരിച്ച്, മെട്രോ നഗരങ്ങളില്‍ പുതിയതും ഉയര്‍ന്നുവരുന്നതുമായ റോളുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ട്.
ഇത് കഴിഞ്ഞ വര്‍ഷത്തെതിന് സമാന പ്രവണതയാണ്. നോയിഡ, പൂനെ, ചെന്നൈ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഉയര്‍ന്ന ഡിമാന്റ് പ്രകടമായത്.






