നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ടെലികോം സേവനങ്ങളുടെ പരിധിയിൽ ഇനി ഒടിടി സേവനങ്ങളും

ന്യൂഡൽഹി: ഇന്റർനെറ്റ് കോളിങ് സൗകര്യം നൽകുന്ന വാട്സാപ്, സൂം, ഗൂഗിൾ മീറ്റ്, സിഗ്‍നൽ, ടെലിഗ്രാം അടക്കമുള്ള ആപ്പുകൾക്ക് (ഓവർ ദ് ടോപ്–ഒടിടി) ടെലികോം ലൈസൻസ് വേണ്ടി വരും. ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഒടിടി സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. അങ്ങനെ വന്നാൽ ടെലികോം കമ്പനികൾക്കു ബാധകമായ മിക്ക ചട്ടങ്ങളും ഇത്തരം കമ്പനികൾക്കും ബാധകമായേക്കും.

ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ ‘ഒരേ സേവനത്തിന് ഒരേ നിരക്ക്’ ഏർപ്പെടുത്തണമെന്നും ലൈസൻസ് ഫീസ്, മറ്റു ചട്ടങ്ങൾ എന്നിവ ഇത്തരം കമ്പനികൾക്കും ബാധകമാക്കണമെന്നും കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.

കരട് ബില്ലിലെ മറ്റു പ്രധാന വ്യവസ്ഥകൾ:

അനധികൃത ടെലികോം ഉപകരണമോ ശൃംഖലയോ ഉപയോഗിക്കുന്നു എന്നു ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആ കെട്ടിടം/വാഹനം/ജലയാനം/വിമാനം എന്നിവ പരിശോധിക്കാൻ അനുമതിയുണ്ടാകും.

രാജ്യത്തിന്റെ അഖണ്ഡത, വിദേശരാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ വ്യക്തികളുടെ ഫോ‍ൺ സന്ദേശങ്ങൾ, നിശ്ചിത വിഷയത്തിന്മേലുള്ള സന്ദേശങ്ങൾ എന്നിവയുടെ കൈമാറ്റം വിലക്കാൻ ടെലികോം കമ്പനികൾക്ക് നിർദേശം നൽകാം.

ഒപ്പം ഇത്തരം സന്ദേശങ്ങൾ പിടിച്ചെടുക്കാനും നിരീക്ഷിക്കാനും അനുമതിയുണ്ടാകും.
സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ പിടിച്ചെടുക്കാൻ പാടില്ല.

യുദ്ധം അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ എല്ലാ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെയും നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം.
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്കു നിശ്ചിത അറിയിപ്പ് നൽകാൻ നിർദേശിക്കാം.

X
Top