
ബെഗളൂരു: ആപ്പിള്‍ ഇന്ത്യയിലെ തങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്താണിത്.
കൂടാതെ ആഭ്യന്തര ഡിമാന്റും ശക്തമാണ്. രാജ്യത്തെ അഞ്ച് പ്രധാന ഫാക്ടറികള്‍ ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 ബേസ് മോഡല്‍, ഐഫോണ്‍ എയര്‍ എന്നിവ അസംബിള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ഫാക്ടറികളില്‍ ടാറ്റയുടെ പുതിയ ഹൊസൂര്‍ പ്ലാന്റും ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ഫോക്സ്‌കോണിന്റെ കൂറ്റന്‍ സൗകര്യവും ഉള്‍പ്പെടുന്നു.
യുഎസ് ഡിമാന്റ്
യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ പകുതിയോളം ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്.വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ ഇന്ത്യന്‍ നിര്‍മ്മിത
ഐഫോണുകള്‍ ആഗോളതലത്തില്‍ ലഭ്യമാണെന്നത് ഉത്പാദന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പങ്ക്് വെളിപ്പെടുത്തുന്നു.ഈ മാറ്റം 2025 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 30% വര്‍ദ്ധിപ്പിച്ചു.
ഇതില്‍ പകുതിയിലധികവും യുഎസിലേയ്ക്കാണ്. ഈ വര്‍ഷം ആദ്യം യുഎസ് താരിഫ് പ്രഖ്യാപിച്ചതാണ് ഈ കുതിപ്പിന് കാരണമായത്. താരിഫിനെ പ്രതിരോധിക്കാന്‍ ആപ്പിള്‍ ഐഫോണുകള്‍ മുന്‍കൂട്ടി കയറ്റുമതി ചെയ്തു.
ഇന്ത്യന്‍ ഡിമാന്റ്
ഉയര്‍ന്ന വിലയുണ്ടായിട്ടും ഐഫോണ്‍ 17 സീരീസിന് ഇന്ത്യയില്‍ ഉയര്‍ന്ന ഡിമാന്റാണ്. ഇഎംഐ പ്ലാനുകളും ബാങ്ക് ഓഫറുകളും ട്രേഡ് ഇന്‍ ഡീലുകളും പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കള്‍ ഐഫോണ്‍ കരസ്ഥമാക്കുന്നത്. ഇതിനനുസരിച്ച് കമ്പനി തങ്ങളുടെ പോര്‍ട്ട്ഫോളിയോ വിശാലമാക്കി.
പുതിയ റിലീസുകള്‍ക്കൊപ്പം ഐഫോണ്‍ 14, 15, 16 പോലുള്ള പഴയ മോഡലുകളും ഇപ്പോള്‍ രാജ്യത്ത് ലഭ്യമാണ്. അള്‍ട്രാ-സ്ലിം ഡിസൈനിന് പേരുകേട്ട ഐഫോണ്‍ എയര്‍, ഡിസൈന്‍-കേന്ദ്രീകൃത വാങ്ങുന്നവരെ ആകര്‍ഷിക്കുമ്പോള്‍ ക്യാമറ പ്രേമികള്‍ പ്രോ മോഡലുകള്‍ തെരഞ്ഞെടുക്കുന്നു.
ആപ്പിള്‍ അതിന്റെ പ്രാദേശിക സോഴ്‌സിംഗ് ശ്രമങ്ങള്‍ വികസിപ്പിക്കുകയും ഇന്ത്യന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചൈന, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിതരണക്കാരെ രാജ്യത്തേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ആഗോള വിപണന തന്ത്രത്തിലെ പ്രധാന മാറ്റമാണിത്.
ഇന്ത്യയെ മുന്‍നിര ഉല്‍പ്പന്നങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനാണ് കമ്പനി ശ്രമം.