എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഇന്ത്യയുടെ പിഎല്‍ഐ പദ്ധതി ഫലപ്രദമെന്ന് ബാങ്ക് ഓഫ് അമേരിക്ക, ഐഫോണ്‍ നിര്‍മ്മാണത്തിന്റെ 18 ശതമാനം ആപ്പിള്‍ ഇന്ത്യയിലേയ്ക്ക് മാറ്റും

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഇന്ത്യയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി വളരെ ഫലപ്രദമാണെന്ന് ബാങ്ക് ഓഫ് അമേരിക്ക (ബോഫ). പദ്ധതി ആഗോള ഐഫോണ്‍ ഉല്‍പാദനത്തിന്റെ ഒരു വലിയ പങ്ക് നേടാന്‍ ഇന്ത്യയെ സജ്ജമാക്കും.2025 സാമ്പത്തിക വര്‍ഷത്തോടെ ആഗോള ഐഫോണ്‍ ഉല്‍പാദനത്തിന്റെ 18% ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആപ്പിള്‍ വെണ്ടര്‍മാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയാണെങ്കില്‍ ഈ സംഖ്യ ഇനിയും വര്‍ദ്ധിക്കാം. ആപ്പിള്‍ ഇതിനകം തന്നെ രാജ്യത്ത് നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പിഎല്‍ഐ പദ്ധതി കാരണമാണ് ഇത്.

പ്രാദേശികമായി നിര്‍മ്മിക്കുന്ന ഐഫോണുകളുടെ താങ്ങാനാവുന്ന വിലയും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന മുന്‍ഗണനയും ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആപ്പിളിന് വലിയ വിപണി വിഹിതം നേടിക്കൊടുക്കുന്നു. 2025 ഓടെ ആപ്പിളിന്റെ ആഗോള ഐഫോണ്‍ വില്‍പ്പനയുടെ 5 ശതമാനത്തിലധികം ഇന്ത്യ സംഭാവന ചെയ്യുമെന്ന് റിപ്പോര്‍ട്ട് പ്രവചിച്ചു.

21 ശതമാനം സിഎജിആര്‍ വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്് ബോഫ ഐഫോണ്‍ നിര്‍മ്മാണത്തില്‍ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഉല്‍പാദനം മൂന്നിരട്ടിയാക്കുകയെന്ന ലക്ഷ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പിഎല്‍ഐ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നതായും ബോഫ വിലയിരുത്തി.

X
Top