15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

സാങ്കേതികവിദ്യ മോഷണം: അപ്പീൽ നൽകുമെന്ന് ആപ്പിൾ

കലിഫോർണിയ: പേറ്റന്‍റ് വിവാദത്തെത്തുടർന്ന് അമേരിക്കയിൽ ആപ്പിൾ സ്മാർട്ട് വാച്ചുകളുടെ വില്പന വിലക്കിയ നടപടിക്കെതിരേ അപ്പീൽ നൽകുമെന്നു കമ്പനി അറിയിച്ചു.

സീരീസ് 9, അൾട്രാ 2 വാച്ചുകളുടെ വിൽപ്പനയും കയറ്റുമതിയും നിരോധിച്ചുള്ള ഉത്തരവ് മറികടക്കാൻ വൈറ്റ് ഹൗസ് വിസമ്മതിച്ച സാഹചര്യത്തിലാണ് ആപ്പിളിന്‍റെ നീക്കം. നിരോധനം നീക്കുന്നതിനായി അമേരിക്കൻ അപ്പീൽ കോടതിയെയാകും ആപ്പിൾ സമീപിക്കുക.

ആപ്പിൾ തങ്ങളുടെ സാങ്കേതികവിദ്യ, ജീവനക്കാർ എന്നിവരെ ഉപയോഗിച്ചെന്ന മാസിമോ കമ്പനിയുടെ ആരോപണത്തെത്തുടർന്നാണ് യുഎസ് ഇന്‍റർനാഷണൽ ട്രേഡ് കമ്മീഷൻ (യുഎസ്ഐടിസി) ആപ്പിളിനെതിരേ നടപടി സ്വീകരിച്ചത്.

നടപടിയെ ആപ്പിൾ ശക്തമായി എതിർത്തെങ്കിലും, ഉത്തരവ് പാലിക്കുന്നതിന്‍റെ ഭാഗമായി, യുഎസിലെ സ്റ്റോറുകളിൽനിന്ന് ഉത്പന്നം പിൻവലിച്ചു. മറ്റൊരിടത്തെയും വില്പനയെ ഇതു ബാധിച്ചില്ല.

മെഡിക്കൽ ഉപകരണനിർമാതാക്കളായ മാസിമോയുടെ രണ്ടു പേറ്റന്‍റുകൾ ആപ്പിൾ ലംഘിച്ചതായി ഒക്‌ടോബറിൽ യുഎസ്ഐടിസി കണ്ടെത്തിയിരുന്നു. രക്തത്തിലെ ഓക്സിജൻ ലെവൽ കണക്കാക്കുന്നതിനായി തങ്ങൾ ഉപയോഗിച്ച സാങ്കേതികവിദ്യ ആപ്പിൾ മോഷ്ടിച്ചെന്നായിരുന്നു മാസിമോയുടെ ആരോപണം.

2020 മുതൽ പുറത്തിറങ്ങിയ ആപ്പിൾ വാച്ചുകളിൽ ഇപ്പറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

X
Top