പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

പിരിച്ചുവിടൽ പ്രഖ്യാപിച്ച് ആപ്പിൾ; സെയിൽസ് ടീമുകളിലുള്ളവർക്ക് ജോലി നഷ്ടമാകും

ദില്ലി: സെയിൽസ് വിഭാഗത്തിൽ വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ആപ്പിൾ. ബിസിനസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയ്ക്ക് സേവനം നൽകുന്ന രീതി കാര്യക്ഷമമാക്കുന്നതിനായാണ് ആഗോള വിൽപ്പന വിഭാഗത്തിലെ ജോലികൾ വെട്ടിക്കുറയ്ക്കുന്നതെന്ന് ആപ്പിൾ ഇൻ‌കോർപ്പറേറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി സെയിൽസ് ടീമുകളെ ഒഴിവാക്കിയതായും ഈ കാര്യം ജീവനക്കാരെ അറിയിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന കോർപ്പറേറ്റ്, സ്ഥാപന ക്ലയന്റുകളെ കൈകാര്യം ചെയ്യുന്ന അക്കൗണ്ട് മാനേജർമാർ, ആപ്പിളിന്റെ ബ്രീഫിംഗ് സെന്ററുകളിലെ ജീവനക്കാർ എന്നിവരും പിരിച്ചുവിടലുകളിൽ ഉൾപ്പെടും. “കൂടുതൽ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനായി, ഞങ്ങളുടെ സെയിൽസ് ടീമിൽ ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്, ഞങ്ങൾ നിയമനം തുടരും. പിരിച്ചുവിടുന്ന ജീവനക്കാർക്ക് പുതിയ റോളുകൾക്ക് അപേക്ഷിക്കാം” എന്ന് ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു. എത്ര തസ്തികകളെയാണ് ഇത് ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ആപ്പിളിൽ സംഭവിക്കുന്നത്
പ്രധാനപ്പെട്ട മറ്റൊരു കാര്യം, ആപ്പിളിന്റെ വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ മാറ്റങ്ങൾ വരുന്നത്, ഡിസംബർ പാദത്തിൽ കമ്പനി ഏകദേശം 140 ബില്യൺ ഡോളർ വിൽപ്പന നടത്തുമെന്നാണ് സൂചന. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ശക്തമായ സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നിട്ടും ചെലവുകൾ കുറയ്ക്കുന്നതിനുമുള്ള ആപ്പിളിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പിരിച്ചുവിടലുകളെ കാണുന്നത്.

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നേരത്തെ 20 ഓളം തസ്തികകൾ ഒഴിവാക്കിയിരുന്നു. 20 മുതൽ 30 വർഷം വരെ പരിചയമുള്ള മാനേജർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ബാധിച്ച ഗ്രൂപ്പുകളിലൊന്ന് യുഎസ് പ്രതിരോധ, നീതിന്യായ വകുപ്പുകൾ പോലുള്ള ക്ലയന്റുകളുമായി പ്രവർത്തിക്കുന്ന ഗവൺമെന്റ് സെയിൽസ് ടീമാണ്.

പിരിച്ചുവിടലുകൾ സാധാരണയായി ആപ്പിൾ ഒഴിവാക്കാറുണ്ട്. ആപ്പിളിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്കും വൈസ് പ്രസിഡന്റ് മൈക്ക് ഫെംഗറും പിരിച്ചുവിടലിനെ അവസാന മാർഗം എന്നാണ് മുൻപ് വിശേഷിപ്പിച്ചിട്ടുള്ളത്.

X
Top