
ന്യൂഡല്‍ഹി: അപ്പോളോ ഹോസ്പിറ്റല്‍സിന്റെ മൂന്നാംപാദ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 163.20 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 33.3 ശതമാനം കുറവാണിത്.
തുടര്‍ച്ചയായി നോക്കുമ്പോള്‍ 23.3 ശതമാനത്തിന്റെ കുറവ്. വരുമാനം 17.2 ശതമാനം ഉയര്‍ന്ന് 4263 കോടി രൂപയായി. 229.7 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്ന അറ്റാദായം.
4263.60 കോടി രൂപയുടെ വരുമാനവും പ്രതീക്ഷിക്കപ്പെട്ടു. ഫാര്‍മസി വില്‍പന, റവന്യൂ മിശ്രിതം, മെഡിക്കല്‍ ടൂറിസം എന്നിവയാണ് വരുമാനം ഉയര്‍ത്തിയത്. ഡിജിറ്റല്‍ ഹെല്‍ത്ത്, ഫാര്‍മസി വരുമാനം 34.5 ശതമാനമായാണ് കൂടിയത്.
എബിറ്റ മാര്‍ജിന്‍ 420 ബേസിസ് പോയിന്റ് താഴ്ന്ന് 11.9 ശതമാനമായി. 2.06 ശതമാനം താഴ്ന്ന് 4268.85 രൂപയിലാണ് ഹോസ്പിറ്റല്‍ ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.






