കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്‍പ്പന 30000 കടന്നു

കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എസ് യു വിയായ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്‍പ്പന 30,000 കടന്നു. തുടര്‍ച്ചയായ 3ാം വര്‍ഷമാണ് ഈ നാഴികകല്ല് മാഗ്നൈറ്റ് പിന്നിടുന്നത്.

2020ല്‍ വിപണിയില്‍ ഇറങ്ങിയതിന് ശേഷം ഉപഭോക്താക്കളുടെ മനം കവര്‍ന്ന മാഗ്നൈറ്റ് ആഭ്യന്തര വിപണിയല്‍ 1 ലക്ഷത്തിലധികം വിറ്റഴിച്ചിരുന്നു. 30,000 യൂണിറ്റുകള്‍ ഇതിനോടകം ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു.

നിസാന്റെ മേക്ക് ഇന്‍ ഇന്ത്യ , മേക്ക് ഫോര്‍ ദി വേള്‍ഡ് തത്വം പ്രകാരം നിര്‍മിക്കുന്ന മാഗ്നൈറ്റ് ഇക്കാലയളവില്‍ ഇന്ത്യയിലെ ബി- എസ് യു വി സെഗ്മെന്റില്‍ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാറി.

ഇന്ത്യന്‍ മാര്‍ക്കറ്റിന് അനുസൃതമായ പ്രൊഡക്റ്റ് ലൈന്‍ നിര്‍മിക്കുന്നതിലാണ് ഇനി ശ്രദ്ധയെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എം.ഡി സൗരഭ് വത്സ പറഞ്ഞു.

X
Top