ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ഭൂട്ടാനിൽ മുതൽ മുടക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്

മുംബൈ: ഭൂട്ടാനിലെ വിവിധ ഊർജോത്പാദന, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽമുടക്കാൻ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ്. സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളാണ് ഇവയിൽ പ്രധാനം. ആകെ 1270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ സൗരോർജപ്പാടം (സോളാർ പ്ലാന്റ്) പദ്ധതിയും ഉൾപ്പെടുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായിരിക്കും ഇത്. 

ഭൂട്ടാൻ സർക്കാരിന്റെ വാണിജ്യ വിഭാഗമായ ഡ്രക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അനിലിന്റെ റിലയൻസ് ഗ്രൂപ്പിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ സംയുക്ത സംരംഭമായ റിലയൻസ് എന്റർപ്രൈസസിനാണ് പദ്ധതിയുടെ ചുമതല.

X
Top