ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇലക്ട്രിക് വാഹന മേഖലയിലേയ്ക്കു ചുവടുവച്ച് അനില്‍ അംബാനി

മുംബൈ: വീണ്ടുമൊരു പുതിയ കമ്പനിയുമായി റിലയന്‍സ് വിവാദ നായകന്‍ അനില്‍ അംബാനി. ഇത്തവണ ജ്യേഷ്ഠന്‍ അംബാനിയേക്കാള്‍ ഒരുമുഴം നീട്ടി എറിഞ്ഞിരിക്കുകയാണ് അനിയന്‍.

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (Reliance Infrastructure) ആണ് പുതിയ കമ്പനിക്കു പിന്നില്‍. റിലയന്‍സ് ക്ലീന്‍ ഇവി പ്രൈവറ്റ് ലിമിറ്റഡ് (RCEVPL) എന്ന പേരിലാണ് പുതിയ കമ്പനി. റിലയന്‍സ് വെലോസിറ്റി ലിമിറ്റഡിന് (Reliance Velocity Ltd) കീഴിലാകും ഈ പുതിയ കമ്പനിയുടെ പ്രവര്‍ത്തനം എന്നതും ശ്രംദ്ധേയമാണ്.

വാഹന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാമണ് പുതിയ കമ്പനിയുടെ രൂപീകരണം. വിവിധ ഇന്ധന ഓപ്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും, വാഹന ഘടകങ്ങളുടെയും നിര്‍മ്മാണവും, വ്യാപാരവുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് വെലോസിറ്റി ലിമിറ്റഡ് (ആര്‍വിഎല്‍) വഴിയാകും റിലയന്‍സ് ക്ലീന്‍ ഇവി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍.
2024 നവംബര്‍ 20-ന് റിലയന്‍സ് ക്ലീന്‍ ഇവി പ്രൈവറ്റ് ലിമിറ്റഡ് സമാരംഭിച്ചു.

റിലയന്‍സ് വെലോസിറ്റി ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി കമ്പനി പ്രവര്‍ത്തിക്കുമെന്നു കമ്പനി തന്നെ ഓഹരി വിപണി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ നിന്ന് ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റും അനില്‍ അംബാനിക്കു ലഭിച്ചിട്ടുണ്ട്.

1,00,000 രൂപ മൂലധനവുമായാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 10 രൂപ മുഖവിലയുള്ളട 10,000 ഓഹരികളാണ് റിലയന്‍സ് ക്ലീന്‍ ഇവി പ്രൈവറ്റ് ലിമിറ്റഡിന് ഉള്ളത്. വാഹനമേഖലലയില്‍ ഒരു പുതുയുഗമാണ് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ ലക്ഷ്യമിടുന്നത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കു ലഭിക്കുന്ന മികച്ച പിന്തുണയാണ് കമ്പനിയെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ പ്രേരിപ്പിച്ചത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ബാറ്ററി, സ്‌റ്റോറേജ്, ഇന്ധന മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമ്പോഴാണ് അനില്‍ അംബാനി ഒരുപടി കൂടി മുന്നേറി ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കും, അനുബന്ധ ഘടക നിര്‍മ്മാണത്തിലേയ്ക്കും ചുവടുവയ്ക്കുന്നത്.

ഗതാഗതത്തിനായി വ്യത്യസ്ത ഇന്ധനങ്ങള്‍ ഉപയോഗിച്ച് വിവിധ തരം വാഹനങ്ങളും, അവയുടെ ഘടകങ്ങളും കമ്പനി നിര്‍മ്മിക്കും.

X
Top