ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

അങ്കമാലി – എരുമേലി ശബരി പാത റെയിൽവേ ഉപേക്ഷിച്ചേക്കില്ല

കോട്ടയം: അങ്കമാലി – എരുമേലി ശബരി പാത റെയിൽവേ ഉപേക്ഷിക്കില്ലെന്നു സൂചന. പദ്ധതി അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക സൂചനകളൊന്നും റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിനു നൽകിയിട്ടില്ല.

റെയിൽവേയുടെ നിർദേശപ്രകാരം കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കി. കെആർഡിസിഎൽ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചാൽ ഉടൻ ബാക്കി ഭൂമി ഏറ്റെടുക്കും.

പദ്ധതിക്കായി കണക്കാക്കിയ ആകെ ചെലവിന്റെ പകുതി കിഫ്ബി വഴി നൽകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

പാതയുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തുക, സ്റ്റേഷനുകൾ 50:50 എന്ന രീതിയിൽ പൊതു,സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി രൂപീകരിച്ച് വികസിപ്പിക്കുക, പ്രവർത്തനം–അറ്റകുറ്റപ്പണി എന്നിവയുടെ ചെലവു കഴിഞ്ഞുള്ള വരുമാനം കേന്ദ്രവും സംസ്ഥാനവും പങ്കിടുക എന്നതാണ് വ്യവസ്ഥ.

അങ്കമാലി– എരുമേലി ശബരി (111 കിലോമീറ്റർ) പദ്ധതി യാഥാർഥ്യമായാൽ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾക്ക് ഏറെ പ്രയോജനം ചെയ്യും. പദ്ധതി യാഥാർഥ്യമായാൽ ഇടുക്കി ജില്ലയിലേക്കുള്ള ആദ്യ റെയിൽവേ പാതയായിരിക്കും.

ശബരിപാത പ്രഖ്യാപിച്ചത് 1997–98ലെ റെയിൽ ബജറ്റിലാണ്. ശബരി പദ്ധതിയിൽ 264 കോടി രൂപയാണ് റെയിൽവേ ചെലവാക്കിയത്. കാലടി വരെ 7 കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമിച്ചിട്ടുണ്ട്.

കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമാണമാണു ബാക്കി. പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമെ‍ാടുവിൽ എസ്റ്റിമേറ്റ്് പുതുക്കിയപ്പോൾ 3,727 കോടിയായി ഉയർന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നു ശബരിമല തീർഥാടനത്തിനായി എത്തുന്ന എത്തുന്ന ലക്ഷക്കണക്കിനു തീർഥാടകർക്കു റെയിൽപാത ഗുണം ചെയ്യും.

ഭൂരിഭാഗം തീർഥാടകരും ട്രെയിൻ മാർഗമാണു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നത്. ട്രെയിനിൽ വരുന്നവർ കോട്ടയത്തോ ചെങ്ങന്നൂരിലോ ഇറങ്ങിവേണം എരുമേലിയിൽ എത്താൻ. ശബരി റെയിൽവേ യാഥാർഥ്യമായാൽ കുറഞ്ഞ ചെലവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് എരുമേലിയിൽ എത്താം.

ഇവിടെ നിന്നു 40 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ശബരിമലയിലും എത്താം. ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രം, രാമപുരത്തെ നാലമ്പലങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്കും പാത പ്രയോജനപ്പെടും.

കാർഷിക,വിനോദ സഞ്ചാര,വിദ്യാഭ്യാസ മേഖലകൾക്ക് അടക്കം പ്രയോജനമുണ്ടാകുന്നതാണു പദ്ധതി.

X
Top