എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്

ഹൈദരാബാദ്: ഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 600 മില്യണ്‍ ഡോളര്‍ പദ്ധതിയ്ക്ക് ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ അംഗീകാരം. ഈ വര്‍ഷം മാര്‍ച്ചില്‍ 229.19 ബില്യണ്‍ രൂപയുടെ ഇന്‍സെന്റീവ് കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയ്ക്കായി അനുവദിച്ചിരുന്നു.

ഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് മേഖലില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ഇതുവഴി ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കാമെന്നും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നും സര്‍ക്കാറുകള്‍ കരുതുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് ഉത്പാദനം ഇന്ത്യയില്‍ ഇരട്ടിയായി വളര്‍ന്നു. 2024 ല്‍ ഈ മേഖലയുടെ മൂല്യം 115 ബില്യണ്‍ ഡോളറാണ്. ഇതില്‍ മുഖ്യ പങ്കും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണമാണ്.

അതിന് നേതൃത്വം നല്‍കുന്നതാകട്ടെ ആപ്പിളും സാംസങ്ങും. നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. 2030 ഓടെ ഇലക്ട്രോണിക് രംഗത്തെ നിക്ഷേപം 500 ബില്യണ്‍ ഡോളറാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.

ഇതില്‍ 150 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക് ഉപകരണ രംഗത്തായിരിക്കും.

X
Top