ബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രം

ടെസ്ല ഫാക്ടറിക്കായി ആന്ധ്രയും പരിഗണനയില്‍

മുംബൈ: ഉത്പാദനയൂണിറ്റിനായി ടെസ്ല ആന്ധ്ര പ്രദേശിനെയും പരിഗണിക്കുന്നു. തുടക്കത്തില്‍ വാഹനം നേരിട്ട് ഇറക്കുമതി ചെയ്യുകയും വില്‍പ്പന ഉയരുന്ന സാഹചര്യത്തില്‍ ഘടകങ്ങളെത്തിച്ച്‌ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതിനുമാണ് അമേരിക്കൻ വൈദ്യുതവാഹന നിർമാതാക്കളായ ടെസ്ല ആലോചിക്കുന്നത്.

യു.എസ്. പ്രസിഡന്റ് ട്രംപിന്റെ എതിർപ്പിനെ അവഗണിച്ച്‌ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാൻ തന്നെയാണ് ടെസ് ലയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകള്‍.

ആന്ധ്രപ്രദേശില്‍ ഉത്പാദനയൂണിറ്റ് തുടങ്ങുന്നതിനായി കമ്പനി ഇതിനകം സംസ്ഥാനസർക്കാരുമായി ചർച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ടെസ്ലയെ ആന്ധ്രയിലേക്ക് കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.

X
Top