കൊച്ചി: നിലവില്‍ 105..8 രൂപ വിലയുള്ള ഗാബ്രിയേല്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ആനന്ദ് രതി. ലക്ഷ്യവില-138 രൂപ. ഒരുവര്‍ഷത്തെ കാലാവധിയാണ് ലക്ഷ്യവിലയിലെത്താന്‍ എടുക്കുക.
1961ല്‍ സ്ഥാപിതമായ ഗാബ്രിയേല്‍ 1521.19 കോടി വിപണി മൂല്യമുള്ള വാഹന അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. ഷോക്ക് അബ്‌സോര്‍ബേഴ്‌സ്, സ്ട്രട്‌സ്, സ്‌ക്രാപ്പ് റിപ്പയറിംഗ് സേവനങ്ങള്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാന വരുമാനങ്ങള്‍. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 695.16 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി. തൊട്ടുമുന്‍പത്തെ പാദത്തേക്കാള്‍ 13.48% കൂടുതല്‍. നികുതിക്ക് ശേഷമുള്ള അറ്റാദായം 26.92 കോടി രൂപയാണ്.
കമ്പനിയുടെ ഇഎംഎ (എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്), മൂവിംഗ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവേര്‍ജന്‍സ് (എംഎസിഡി) എന്നിവ വാങ്ങല്‍ സിഗ്‌നലാണ് നല്‍കുന്നത്. 2022 മാര്‍ച്ച 31 വരെ കമ്പനിയുടെ 55 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.28 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 9.22 ശതമാനവും ഓഹരിയുണ്ട്.