
മുംബൈ: രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് 0.4 ശതമാനം നഷ്ടത്തോടെ നിഫ്റ്റി50 പ്രതിവാര എഫ് & ഒ എക്‌സ്പയറി സെഷന്‍ അവസാനിപ്പിച്ചു. സാങ്കേതിക സൂചകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏകീകരണം ശക്തമാണ്. 20 ദിവസത്തെ ഇഎംഎയ്ക്ക് (ഏകദേശം 25,250) മുകളില്‍ നിര്‍ണായക ക്ലോസിംഗ് വരെ, അത് തുടര്‍ന്നേക്കാം.
ഉടനടി പിന്തുണ 25,000 ലും പിന്നീട് 24,900 ലെവലിലും. 25,250 ന് മുകളില്‍, സൂചിക 25,350 – 25,550-25,700 ലെവലുകളിലേക്ക് മുന്നേറാനുള്ള സാധ്യതയും അനലിസ്റ്റുകള്‍ കാണുന്നു.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,203-25,235-25,288
സപ്പോര്‍ട്ട്: 25,098-25,065- 25,013
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,142-57,256-57,440
സപ്പോര്‍ട്ട് : 56,773- 56,659-56,474
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരത അളക്കുന്ന ഇന്ത്യ വിഐഎക്‌സ, 12 മാര്‍ക്കിന് താഴെയാണ്. എങ്കിലും കഴിഞ്ഞ രണ്ട് സെഷനുകളിലെ ഇടിവിന് ശേഷം 0.02 ശതമാനം ഉയര്‍ന്ന് സൂചിക 11.24 ആയിട്ടുണ്ട്. ഇത് പൊതുവെ വിപണിയിലെ സ്ഥിരതയും കുറഞ്ഞ ചാഞ്ചാട്ടവും കാണിക്കുന്നു. അതേസമയം നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
ക്രോംപ്റ്റണ്‍
ലോധ
പെട്രോനെറ്റ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്
വോള്‍ട്ടാസ്
ഡാല്‍മിയ ഭാരത്
ബ്രിട്ടാനിയ
എല്‍ടി