
മുംബൈ: അസ്ഥിരത പുലര്‍ത്തിയ സെഷനുകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്സ് 13.53 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 82186.81 ലെവലിലും നിഫ്റ്റി 29.80 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 25060.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
അടിസ്ഥാന പ്രവണത ദുര്‍ബലമായി തുടരുകയാണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു. നിഫ്റ്റി 24,900 ന് താഴെയായി തുടരാനുള്ള സാധ്യത ഏറെയാണ്. 25,200 ലെവല്‍ മറികടക്കാനാകാത്ത സാഹചര്യത്തിലാണിത്.
ഒരു തകര്‍ച്ച 24,500 ലേക്ക് നയിച്ചേക്കാം. പ്രതിരോധം 25,200 ലെവലില്‍. എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നതനുസരിച്ച് നിഫ്റ്റി കണ്‍സോളിഡേഷന്‍ സോണിലാണ്. 24900 സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കുമ്പോള്‍, പ്രതിരോധം 25260 ലെവലില്‍.
പ്രതിരോധം മറികടക്കുന്ന പക്ഷം സൂചിക കരുത്താര്‍ജ്ജിക്കും.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇന്‍ഫോസിസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, കോഫോര്‍ജ്, ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വെയര്‍, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങി നിരവധി പ്രമുഖ കമ്പനികള്‍ ബുധനാഴ്ച അവരുടെ ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്.