സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

നിഫ്റ്റി50: 24900 ലെവലിന് താഴെ റേഞ്ച്ബൗണ്ട് ട്രേഡിംഗെന്ന് വിദഗ്ധര്‍

മുംബൈ: ഓഗസ്റ്റ് 7 ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ നിഫ്റ്റി 50 തിരിച്ചുവരവ് നടത്തി. താരിഫ് പ്രതികരണത്തില്‍ നിന്ന് കരകയറി, 22 പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു. ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 250 പോയിന്റുകള്‍ വീണ്ടെടുത്ത ശേഷം, 100 ദിവസത്തെ EMA (24,595) ന് തൊട്ടുമുകളില്‍ ദിവസം അവസാനിപ്പിക്കാന്‍ സൂചികയ്ക്ക് കഴിഞ്ഞു.

അതേസമയം, 20 ദിവസത്തെയും 50 ദിവസത്തെയും EMAകള്‍ക്ക് (24,850-24,900) താഴെയാണ് സൂചിക. ഇത് ബെയറുകള്‍ സജീവമാകുന്നതിന്റെ സൂചനയാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, 24,900 ലേക്ക് മുകളിലേക്ക് നീങ്ങാന്‍ സൂചിക 100 ദിവസ ഇഎംഎയ്ക്ക് മുകളില്‍ നിലനില്‍ക്കേണ്ടതുണ്ട്. അതുവരെ, ഏകീകരണവും റേഞ്ച്ബൗണ്ട് ട്രേഡിംഗും തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പിന്തുണ 24,350 (വ്യാഴാഴ്ചത്തെ ഏറ്റവും താഴ്ന്നത്).

പ്രധാന റെസിസ്റ്റ്ന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,636-24,704-24,815
സപ്പോര്‍ട്ട്: 24,414-24,346- 24,235

ബാങ്ക് നിഫ്റ്റി
റെസിസ്റ്റ്ന്‍സ്: 55,615-55,766-56,011
സപ്പോര്‍ട്ട്: 55,125-54,974-54,729

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 2.28 ശതമാനം താഴ്ന്ന് 11.69 ലെവലിലാണുള്ളത്. സൂചിക ആഴ്ചകളായി ഹ്രസ്വകാല ആവേറേജിന് മുകളിലാണുള്ളത്.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കൊടക്ക് ബാങ്ക്
മാന്‍കൈന്‍ഡ്
ഇന്‍ഡസ് ടവര്‍
മാക്‌സ് ഹെല്‍ത്ത്
അപ്പോളോ ഹോസ്പിറ്റല്‍
എസ്ബിഐ ലൈഫ്
ഇ്ന്‍ഫോസിസ്
ഐസിഐസിഐ ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ്
ആക്‌സിസ് ബാങ്ക്

X
Top