സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഉടനടി ഒരു വീണ്ടെടുപ്പ് അസാധ്യം – വിദഗ്ധര്‍

മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സൂചികകള്‍ നഷ്ടത്തിലായത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റീട്ടെയില്‍ റിസര്‍ച്ച് ഹെഡ്, ദീപക് ജസാനി നിരീക്ഷിച്ചു. മാര്‍ച്ചിന് ശേഷമുള്ള മോശം അവസ്ഥയിലാണ് ആഗോള വിപണികള്‍. തുടര്‍ച്ചയായ നിരക്ക് വര്‍ദ്ധന, ഡോളറിന്റെ ശക്തിപ്പെടലിലേയ്ക്കും മാന്ദ്യത്തിലേയ്ക്കും നയിച്ചു.

പ്രതിവാര ചാര്‍ട്ടില്‍ നിഫ്റ്റി, ബെയറിഷ് ഡാര്‍ക്ക് ക്ലൗഡ് പാറ്റേണാണ് രൂപപ്പെടുത്തിയിരിക്കുന്നത്, ജസാനി ചൂണ്ടിക്കാട്ടി. ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കാനാകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 18459-18555 ലെവലുകളിലായിരിക്കും സൂചിക പിന്തുണ തേടുക.

പ്രതിരോധം 18795 ലെവലില്‍. പണപ്പെരുപ്പം ലക്ഷ്യത്തിലൊതുക്കാനുള്ള തീവ്രശമത്തിലാണ് ആഗോള കേന്ദ്രബാങ്കുകളെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യുഎസ് ഫെഡ് ചെയര്‍ പവലിന്റെ പ്രസ്താവനയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത നിരക്ക് വര്‍ദ്ധനവും ഇതിന് തെളിവാണ്.

പ്രമുഖ യുഎസ് ടെക് കമ്പനിയായ ആക്‌സഞ്ച്വര്‍ വരുമാന അനുമാനം താഴ്ത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐടി ഓഹരികളുടെ പ്രകടനത്തെ ബാധിക്കും.

X
Top