പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

റെക്കോര്‍ഡ് ഉയരം കുറിച്ച് കെമിക്കല്‍ ഓഹരി, ബുള്ളിഷായി അനലിസ്റ്റുകള്‍

മുംബൈ: വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരമായ 1,048.90 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് എയ്തര്‍ ഇന്‍ഡസ്ട്രീസിന്റേത്. ഓഹരി കുതിപ്പു തുടരുമെന്നും 3 മാസത്തിനുളളില്‍ 1244 രൂപ ഭേദിക്കുമെന്നും പ്രവചിക്കുകയാണ് അനലിസ്റ്റുകള്‍. ചാര്‍ട്ടില്‍ രൂപം കൊണ്ട ഹയര്‍ഹൈ ഹയര്‍ ലോ പാറ്റേണ്‍ ഇതാണ് സൂചിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ ഓരോ ഇടിവിലും ഓഹരി സ്വരൂപിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ദ്ധന പ്രതീക്ഷിക്കുന്നതിനാല്‍ വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം മുറുകുകയാണ്. സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഓഹരികള്‍ മാത്രമാണ് ഏക പ്രതീക്ഷ, ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗാല്‍ പറയുന്നു.

1150 -1200 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി കൈവശമം വയ്ക്കാന്‍ ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാദിയ നിര്‍ദ്ദേശിച്ചു. 950 രൂപയ്ക്ക് മുകളിലെ താഴ്ചയില്‍ ഓഹരി വാങ്ങണം.975 രൂപയില്‍ കൂടുതല്‍ ശേഖരിക്കാം.

സൂറത്ത് ആസ്ഥാനമായ എയ്തര്‍ ഇന്‍ഡസ്ട്രീസ് മെയ് 2022 ലാണ് ഐപിഒ നടത്തി ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. 610-642 രൂപ ഇഷ്യുവിലയുള്ള ഓഹരി 9.30 ശതമാനം പ്രീമിയത്തതില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതിനോടകം 60 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് സ്‌റ്റോക്കിനുണ്ടായത്.

ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍,മെറ്റീരിയല്‍ സയന്‍സ്, ഇലക്രോണിക് കെമിക്കല്‍, ഹൈ പെര്‍ഫോര്‍മന്‍സ് ഫോട്ടോഗ്രഫി, എണ്ണവാതക ഇന്‍ഡസ്ട്രി എന്നീ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

X
Top