അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

45 വർഷത്തെ സർക്കാർ സേവനത്തിന് അവസാനം; ജി20 ഷെർപ്പ സ്ഥാനത്ത് നിന്ന് രാജിവച്ച് അമിതാഭ് കാന്ത്

ദില്ലി: മുൻ നിതി ആയോഗ് സിഇഒയും ജി 20 ഷെർപ്പയുമായിരുന്ന അമിതാഭ് കാന്ത് രാജി വച്ചു.45 വർഷത്തെ സർക്കാർ സേവനത്തിനൊടുവിലാണ് രാജി. കേരളത്തെയും കോഴിക്കോടിനെയും പുകഴ്ത്തിയാണ് അമിതാഭ് കാന്തിന്റെ വിടവാങ്ങല് കുറിപ്പ്.

അടിസ്ഥാന വികസനത്തിന്റെ മൂല്യങ്ങൾ പഠിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടില് നിന്നാണെന്നും കോഴിക്കോട് നഗരം, മാനാഞ്ചിറ മൈതാനം, വിമാനത്താവള വികസനം എല്ലാം കരിയറിനെ രൂപപ്പെടുത്തിയെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കുന്നത്.

1980 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനായിരുന്ന അമിതാഭ് കാന്ത് 2022ലാണ് ജി 20 ഷെർപ്പയായി നിയമിതനായത്. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് കാന്ത്.

ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിന് മാസങ്ങൾക്ക് മുൻപായിരുന്നു നിയമനം. ജീവിതത്തിൽ മുന്നോട്ട് പോകുന്നുവെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.

X
Top