സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

എല്ലാ നഗരങ്ങളിലും കേന്ദ്ര സഹകരണ ബാങ്ക് വരുന്നു

മുംബൈ: രാജ്യത്ത് ഓരോ നഗരത്തിലും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍.യു.സി.എഫ്.ഡി.സി) ആരംഭിച്ചു.

എന്‍.യു.സി.എഫ്.ഡി.സിക്ക് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയുടെ സ്വയം നിയന്ത്രണ സ്ഥാപനമായും പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരമൊരു നീക്കം സംസ്ഥാനത്തിന് വിനയായേക്കുമെന്ന് കേരളം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് സ്ഥാപിച്ചത്.

നിലവില്‍ കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നേതാടെ കേരള ബാങ്കിന്റെ പ്രസക്തി നഷ്ടപ്പെടുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

എ.ടി.എം സൗകര്യം, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ക്ലിയറിംഗ് സംവിധാനം, എസ്.എല്‍.ആര്‍ (നിയമപരമായ ലിക്വിഡിറ്റി റേഷ്യോ) പരിധി നിലനിര്‍ത്തുന്നത്, റീഫിനാന്‍സിംഗ് എന്നിവ നല്‍കുന്നതിന് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സ്വയം നവീകരണം നടത്തണമെന്ന് എന്‍.യു.സി.എഫ്.ഡി.സി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ കാര്യങ്ങള്‍ പൂര്‍ത്തിയായതായി എന്‍.യു.സി.എഫ്.ഡി.സി ചെയര്‍മാന്‍ ജ്യോതീന്ദ്ര മേത്ത പറഞ്ഞു.

രാജ്യത്തുടനീളം 11,000 ശാഖകളോടെ 1,500ല്‍ അധികം അര്‍ബന്‍ സഹകരണ ബാങ്കുകളുണ്ട്.

X
Top