നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

തുച്ഛ ശമ്പള വിവാദത്തിൽ വിശദീകരണവുമായി പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ്

ദില്ലി: തുച്ഛ ശമ്പളത്തിന്‍റെ പേരിലുള്ള വിമർശനത്തിൽ വിശദീകരണവുമായി പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ്. രണ്ടര ലക്ഷം രൂപ വാർഷിക ശമ്പളം നൽകുന്നത് എഞ്ചിനീയറിങ് ഇതര വിഭാഗങ്ങളിലെത്തുന്ന ഡിഗ്രി ബിരുദധാരികൾക്കാണ്.

എഞ്ചിനീയറിങ് വിഭാഗത്തിൽ തുടക്കാർക്ക് 4 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വാർഷിക ശമ്പളമെന്നും കമ്പനി വിശദമാക്കുന്നത്. ഞായറാഴ്ചയാണ് വിഷയത്തിൽ കമ്പനി വിശദീകരണവുമായി എത്തിയത്.

എൻജിനിയറിംഗ് പശ്ചാത്തലത്തിൽ നിന്ന് അല്ലാതെയുള്ള തുടക്കക്കാർക്കായുള്ള റിക്രൂട്ട്മെന്റിലെ വിവരങ്ങളാണ് വലിയ രീതിയിൽ തെറ്റിധരിക്കപ്പെട്ടതെന്നും കോഗ്നിസന്‍റ് അമേരിക്കാസ് പ്രസിഡന്റ് സൂര്യ ഗുമ്മാടി വിശദമാക്കുന്നു.

ബിരുദവിദ്യാർത്ഥികളുടെ പരിശീലനത്തിനും മറ്റുമായി ആദ്യ വർഷങ്ങളിൽ 2 മുതൽ 3 ലക്ഷം രൂപ വരെ ചെലവിടുന്നുവെന്നും കമ്പനി വിശദമാക്കി. നേരത്ത 1 ശതമാനത്തിൽ താഴെ ഇൻക്രിമെന്റ് പ്രഖ്യാപിച്ചതിനും സ്ഥാപനം രൂക്ഷ വിമർശനം നേരിട്ടിരുന്നു.

കമ്പനിയുടെ റിക്രൂട്ട്മെന്റ് പരസ്യം വൈറലായതിന് പിന്നാലെ കോഗ്നിസന്‍റിന്‍റെ സിഇഒ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.

മാസം 20,000 രൂപ ശമ്പളം രൂപ നികുതിയും പിഎഫും കഴിഞ്ഞ് കയ്യില്‍ കിട്ടുക 18,000 രൂപ മുതല്‍ 19,000 രൂപ വരെ എന്നാണ് അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റുകളുടെ ശമ്പള പാക്കേജായി സ്ഥാപനം പുറത്ത് വിട്ട പരസ്യം.

വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കോഗ്നിസന്‍റിന് വലിയ ട്രോളാണ് നേരിടേണ്ടി വന്നത്. കാരണം രാജ്യത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നവരില്‍ ഒരാളാണ് കോഗ്നിസന്‍റിന്‍റെ സിഇഒ എന്നുള്ളത് തന്നെ.

186 കോടി രൂപയാണ് കോഗ്നിസന്‍റ് സിഇഒ രവികുമാറിന്‍റെ വാര്‍ഷിക ശമ്പളം.

X
Top