ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്ത്യയില്‍ 10,000 കോടി നിക്ഷേപിക്കാൻ അമേരിക്കൻ ചിപ് കമ്പനി

മുംബൈ: ഇന്ത്യയില്‍ നിക്ഷേപത്തിനായി മറ്റൊരു യു.എസ്. ചിപ് കമ്പനികൂടിയെത്തുന്നു. ചിപ് ഫാബ്രിക്കേഷൻ ഉപകരണങ്ങളുടെ വിതരണം ലക്ഷ്യമിട്ട് ലാം റിസർച്ച്‌ 10,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവർഷം 2,800 കുട്ടികള്‍ക്ക് നൈപുണ്യശേഷി വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 241 കോടിയുടെ സോഫ്റ്റ് വേർ ലൈസൻസ് കമ്പനി ലഭ്യമാക്കിയിരുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ സെമികണ്ടക്ടർ മിഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പദ്ധതി.

ഇന്ത്യയുടെ ചിപ് നിർമാണ പദ്ധതിയുടെ ഭാഗമായി നിലവില്‍ അഞ്ചു പദ്ധതികള്‍ക്ക് ഇതിനകം അനുമതിയായിട്ടുണ്ട്.

അമേരിക്കൻ കമ്ബനിയായ മൈക്രോണ്‍, ടാറ്റ ഇലക്‌ട്രോണിക്സ്, സി.ജി. പവർ, കേയൻസ് എന്നീ കമ്ബനികളുടെ പദ്ധതികള്‍ക്കാണ് അനുമതിയായിട്ടുള്ളത്.

X
Top