സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രം

പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ ഭേദഗതി വരുത്തി

ന്യൂഡൽഹി: പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കും ഇ-റിക്ഷകൾക്കും ഇ-കാർട്ടുകൾക്കുമുള്ള സബ്സിഡിയിൽ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഭേദഗതി വരുത്തി. വൈദ്യുത ഇരുചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കു സബ്സിഡി ഇൻസെന്‍റീവ് ലഭിക്കുന്നതിനുള്ള സമയപരിധിയും യോഗ്യതാ മാനദണ്ഡങ്ങളും പരിഷ്കരിച്ചുകൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തിയത്.

ഈ വർഷം ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യുന്ന ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കും 2028 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്ന ഇലക്‌ട്രിക് മുച്ചക്ര വാഹനങ്ങൾക്കും (ഇ-റിക്ഷകളും ഇ-കാർട്ടുകളും) ഇൻസെന്‍റീവ് ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.

പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ സബ്സിഡിക്കായി വകയിരുത്തിയിട്ടുള്ള ആകെ തുക 10,900 കോടി രൂപയാണ്. ഇതൊരു ഫണ്ട് പരിമിത പദ്ധതിയാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ പദ്ധതിക്കു കീഴിൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കായി വകയിരുത്തിയ 1772 കോടി രൂപയിൽ 1259.91 കോടി രൂപ ഇതിനോടകം സബ്സിഡിക്കായി ചെലവഴിച്ചു.

ഇൻസെന്‍റീവ് ലഭിക്കുന്നതിനായി വാഹനങ്ങളുടെ പരമാവധി എക്സ് ഫാക്ടറി വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി 1.5ലക്ഷം രൂപ വരെയും ഇ-റിക്ഷകൾക്കും ഇ-കാർട്ടുകൾക്കും 2.5 ലക്ഷം രൂപയുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

ഗസറ്റ് വിജ്ഞാപനം അനുസരിച്ച് ആനുകൂല്യം ലഭിക്കുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. രജിസ്റ്റർ ചെയ്ത ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളിൽ പരമാവധി 24,79,120 എണ്ണത്തിന് സബ്സഡി ലഭിക്കും. മുന്പ് ഇത് 14 ലക്ഷമായിരുന്നു. ഇ-റിക്ഷകളുടെയും ഇ-കാർട്ടുകളുടെയും എണ്ണ 39,034 ആയി ഉയർത്തി. മുന്പ് 36,462 യൂണിറ്റായിരുന്നു വില്പനലക്ഷ്യം.

ഒൗദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ഏകദേശം 10 ലക്ഷം ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റുകഴിഞ്ഞു. ഇലക്‌ട്രിക് മുച്ചക്ര വാഹന വിഭാഗത്തിലും ശക്തമായ വില്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യമായ 1,59,862 യൂണിറ്റുകൾ മറികടന്ന് 1,62,981 വാഹനങ്ങൾ വില്ക്കാൻ സാധിച്ചു.

ഇ-കാർട്ട്, ഇ-റിക്ഷ വിഭാഗങ്ങളിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന്‍റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ. ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തിൽ വലിയ രീതിയിലുള്ള വില്പന പ്രതീക്ഷിക്കുന്നില്ല എന്നതിന്‍റെ സൂചനയായി പദ്ധതി പരിഷ്കരണത്തിൽ ഫണ്ട് വിഹിതം വെട്ടിക്കുറച്ചു. 192 കോടി രൂപയിൽനിന്ന് 50 കോടി രൂപയായാണ് കുറച്ചത്.

X
Top