സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

അംബുജ സിമന്റ്‌സ് സന്‍ഗി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്നു

അഹമ്മദാബാദ്: വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മ്മാതാക്കളായ അംബുജ സിമന്റ്‌സ്, സംഘി ഇന്‍ഡസ്ട്രീസിനെ (എസ്‌ഐഎല്‍) ഏറ്റെടുക്കുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള സിമന്റ് നിര്‍മാതാക്കളാണ് എസ്‌ഐഎല്‍.അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ്, എസ്‌ഐഎല്ലിന്റെ 56.74 ശതമാനം ഓഹരികളാണ് വാങ്ങുക.

പ്രമോട്ടര്‍മാരായ രവി സംഘിയും കുടുംബവും ഓഹരികള്‍ ഓഫ് ലോഡ് ചെയ്യും. 114.22 രൂപ നിരക്കില്‍ 5000 കോടി രൂപയ്ക്കാണ് ഇടപാട്. അംബുജ സിമന്റ്‌സിന്റെ വളര്‍ച്ചാ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ഏറ്റെടുക്കല്‍,അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രസ്താവനയില്‍ പറഞ്ഞു.

എസ്‌ഐഎല്ലുമായി കൈകോര്‍ക്കുന്നതിലൂടെ, വിപണി സാന്നിധ്യം വിപുലീകരിക്കാനും ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്താനും നിര്‍മ്മാണ സാമഗ്രികളുടെ മേഖലയിലെ നേതൃസ്ഥാനം ഉറപ്പിക്കാനും അംബുജ സിമന്റഅസിനാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ലാണ് അംബുജ, എസിസി എന്നീ സിമന്റ് കമ്പനികളെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അതിന് ശേഷം സിമന്റ് മേഖലയില്‍ അദാനി നടത്തുന്ന പ്രധാന ഇടപാടാണ് ഇത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ അംബുജ സിമന്റ്‌സിന്റെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം73.6 ദശലക്ഷം ടണ്ണായി ഉയരും.

9 ശതമാനം വര്‍ദ്ധനവാണിത്. സംഘി സിമന്റ്‌സിന്റെ ഏറ്റെടുക്കലിന് പുറമെ വലിയ കപ്പലുകള്‍ കൈകാര്യം ചെയ്യുന്നതിനായി ക്യാപ്റ്റീവ് തുറമുഖം വിപുലീകരിക്കാനുള്ള പദ്ധതിയും അദാനി ഗ്രൂപ്പ്് പ്രഖ്യാപിച്ചു. സംഘിഗ്രൂപ്പിന്റെ ഒരു ബില്യണ്‍ ടണ്‍ ചുണ്ണാമ്പുകല്ല് ശേഖരത്തിലേക്ക് ഇതോടെഅംബുജയ്ക്ക് പ്രവേശനം സാധ്യമാകും.

X
Top