ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധനപുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു

റിലയൻസുമായുള്ള ഇടപാട് നിർത്താൻ ഫ്യൂച്ചർ ഗ്രൂപ്പിന് നോട്ടീസ് അയച്ച് ആമസോൺ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പുമായി നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് ആമസോൺ നോട്ടീസ് അയച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ഫ്യൂച്ചർ ഗ്രൂപ്പ് അതിന്റെ വിതരണ ശൃംഖലയും ലോജിസ്റ്റിക് ബിസിനസുകളും വിൽക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആമസോൺ നോട്ടീസ് അയക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസും തമ്മിലുള്ള ക്രമീകരണത്തിന്റെ പദ്ധതി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന്റെ (എഫ്ആർഎൽ) കടക്കാർ നിരസിച്ചതായി ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് അയച്ച നോട്ടീസിൽ ആമസോൺ പറയുന്നു. എന്നാൽ, ഇത് കാര്യമാക്കാതെ എഫ്ആർഎൽ വഞ്ചനാപരമായ തന്ത്രത്തിലൂടെ ഇതിനകം തന്നെ റീട്ടെയിൽ സ്റ്റോറുകൾ റിലയൻസ് ഗ്രൂപ്പിന് കൈമാറിയിട്ടുണ്ടെന്നും. കൂടാതെ, ഇപ്പോൾ വിതരണ ശൃംഖല, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് ബിസിനസ്സ് എന്നിവയെല്ലാം റിലയൻസ് ഗ്രൂപ്പിന് കൈമാറാൻ എഫ്ആർഎൽ ഉദ്ദേശിക്കുന്നതായും ആമസോൺ ആരോപിച്ചു.

X
Top