ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യരാജ്യത്തെ ടെലികോം നിരക്കുകൾ 15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി കേരളംഅമേരിക്കന്‍ തീരുവയിലെ ചാഞ്ചാട്ടത്തിൽ വലഞ്ഞ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍സ്വർണവില: നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്ന് ധനമന്ത്രി

ആമസോണ്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ് ബെംഗളൂരുവില്‍ തുറന്നു

കൊച്ചി: ആമസോണ്‍ ബെംഗളൂരുവില്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. 11 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 12 നിലകളുള്ള ഈ ക്യാമ്പസ് ഇകൊമേഴ്‌സ്, ഓപ്പറേഷന്‍സ്, പേയ്‌മെന്റ്‌സ്, ടെക്‌നോളജി, സെല്ലര്‍ സര്‍വീസസ് എന്നീ മേഖലകളില്‍ 7,000ത്തിലധികം ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും.

അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ്. കര്‍ണാടക സര്‍ക്കാരിന്റെ വന്‍ ഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ എം.ബി.പാട്ടീല്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.

ഈ പുതിയ ക്യാമ്പസ് സഹകരണം, പഠനം, സൗകര്യപ്രദമായ ജോലി സാഹചര്യങ്ങള്‍, ജീവനക്കാരുടെ ക്ഷേമം എന്നിവ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്തതാണ്. ഇന്ത്യയിലെ തുടര്‍ച്ചയായ നിക്ഷേപങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയും. കമ്പനി ഇതിനകം ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2030ഓടു കൂടി 35 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു.

ബെംഗളൂരുവിലെ ആമസോണിന്റെ നിക്ഷേപം ഇന്ത്യയുടെ സാങ്കേതിക നവീകരണ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും ഇത്തരത്തിലുള്ള വലിയ ക്യാമ്പസുകള്‍ ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും മന്ത്രി എം.ബി. പാട്ടില്‍ പറഞ്ഞു.

ഇന്ത്യ ആമസോണിന് ദീര്‍ഘകാല മുന്‍ഗണനയാണെന്നും ബെംഗളൂരു തങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, പ്രതിഭകള്‍ എന്നിവയില്‍ തുടര്‍ച്ചയായ നിക്ഷേപം നടത്തുമെന്നും ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ പറഞ്ഞു.

ക്യാമ്പസില്‍ ആധുനിക ഓഫീസ് സൗകര്യങ്ങള്‍, മീറ്റിംഗ് ഹാളുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ബാസ്‌ക്കറ്റ്‌ബോള്‍, പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍, ആംഫിതിയേറ്റര്‍, ഹരിത പ്രാന്തങ്ങള്‍, കാഫറ്റീരിയകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

കാര്‍ബണ്‍ ഉല്‍പാദനം കുറയ്ക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2040ഓടെ നെറ്റ്‌സീറോ കാര്‍ബണ്‍ ലക്ഷ്യം കൈവരിക്കാന്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു.

X
Top