റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കൊച്ചിയിലടക്കം 1.5 ലക്ഷം തൊഴില്‍ അവസരങ്ങളുമായി ആമസോണ്‍ ഇന്ത്യ


കൊച്ചി: ഉത്സവ സീസണിലെ വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് യുഎസ് ഇ- കൊമേഴ്‌സ് വമ്പനായ ആമസോണ്‍ ഇന്ത്യയില്‍ വൻ  തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ വമ്പന്‍മാരുടെ ഉത്സവ സീസണ്‍ ഓഫറുകളുടെ ജനപ്രീതി വര്‍ധിച്ചുവരികയാണ്. ഇത്തവണയും ഇതു തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവകാല ഡിമാന്‍ഡ് നേരിടാനായി ആമസോണ്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞെന്നാണു വിവരം.

മൊത്തം 1.5 ലക്ഷം പുതിയ തൊഴിലുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വനിതാ അസോസിയേറ്റുകള്‍ക്കും, 2000 -ത്തിലധികം വികലാംഗര്‍ക്കും (ഭിന്നശേഷിക്കാര്‍) തൊഴില്‍ ലഭിക്കും. കമ്പനി ഇതോടകം ഓണ്‍ബോര്‍ഡിംഗ് ആരംഭിച്ചു കഴിഞ്ഞെന്നും ആമസോണ്‍ ഇന്ത്യ തന്നെ വ്യക്തമാക്കുന്നു.
കേരളത്തില്‍ കൊച്ചിയിലടക്കം വമ്പന്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. കൊച്ചിക്കു പുറമേ മലയാളികള്‍ക്ക് സാധ്യത കൂടുതലുള്ള കേന്ദ്രം കൊയമ്പത്തൂര്‍ ആണ്. മുംബൈ, ഡല്‍ഹി, പൂനെ, ബംഗളൂരു, ഹൈദരാബാദ്, ലഖ്നൗ, ഇന്‍ഡോര്‍, റായ്പൂര്‍ തുടങ്ങി 400 -ല്‍ അധികം നഗരങ്ങളിലെ നേരിട്ടുള്ളതും, പരോക്ഷവുമായ തൊഴില്‍ അവസരങ്ങള്‍ സുഷ്ടിക്കപ്പെടും. സീസണല്‍ ജോലികള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങള്‍, പാഴ്‌സല്‍ സോര്‍ട്ടിംഗ് സെന്ററുകള്‍, ഡെലിവറി സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാകും കൂടുതല്‍ അവസരങ്ങള്‍.


ആമസോണ്‍ ജീവനക്കാര്‍ക്കായി ‘ഏര്‍ലി ആക്സസ് ടു പേ (EATP)’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് അസോസിയേറ്റുകള്‍ക്ക് ഓരോ മാസവും ആദ്യ 20 ദിവസത്തിനുള്ളില്‍ തന്നെ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 80 ശതമാനം വരെ പിന്‍വലിക്കാന്‍ സാധിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക വഴക്കവും, ക്ഷേമവും നല്‍കുന്നതാണ് നടപടി.

X
Top