പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആമസോൺ ഫ്രെഷ് സേവനം 270 ലധികം നഗരങ്ങളിലേക്ക് വിപുലീകരിക്കുന്നു

കൊച്ചി: രാജ്യത്തുടനീളമുള്ള 270-ലധികം നഗരങ്ങളിലേക്ക് ആമസോൺ ഫ്രെഷ് വിപുലീകരിക്കുമെന്ന് ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ, ഫ്രെഷ് ഫ്രൂട്ട്‍സ് പച്ചക്കറികളും, പലചരക്ക്, വീട്ടുസാധനങ്ങൾ, പ്രാദേശിക പ്രിയങ്കരങ്ങൾ എന്നിവയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അതിവേഗമെത്തിക്കാൻ കഴിയും.

ഉത്തര ഗോരഖ്‌പൂർ, ഡെറാഡൂൺ, ജലന്ധർ, സിറാക്‌പൂർ, ദക്ഷിണ കോയമ്പത്തൂർ, നെല്ലൂർ, ഹസ്സൻ, കൊടക്, വാറങ്കൽ, വിജയനഗരം, വെല്ലൂർ, തിരുപ്പതി, കോട്ടയം, കൊല്ലം, ഹുബ്ലി,പൂർവ ജംഷഡ്‍പൂർ, അസൻസോൾ, ദുർഗാപൂർ എന്നിവയും പുതുതായി ചേർത്ത നഗരങ്ങളിൽ ഉൾപ്പെടുന്നു.

ആമസോൺ ഫ്രെഷ് എന്നത് ആമസോൺ ഇന്ത്യയുടെ സമഗ്രമായ ഗ്രോസറി സർവ്വീസാണ്. ഫാം-ഫ്രെഷ് ഫ്രൂട്ട്‍സും പച്ചക്കറികളും മുതൽ വീട്ടുസാധനങ്ങൾ വരെ വിപുലമായ സെലക്ഷൻ ലഭ്യമാകും. ആമസോൺ ഫ്രെഷിൽ 40,000-ത്തിലധികം ഉൽപ്പന്നങ്ങളുടെ സമഗ്രമായ സെലക്ഷൻ ലഭ്യമാണ്.

270-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, മുമ്പെന്നത്തേക്കാളും കൂടുതൽ വീടുകളിൽ നിത്യോപയോഗ സാധനങ്ങളും ഉത്സവകാല ഫേവറെറ്റുകളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആമസോൺ ഫ്രെഷ് ഇന്ത്യ ഡയറക്‌ടർ ശ്രീകാന്ത് ശ്രീ റാം പറഞ്ഞു.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ, ഉപഭോക്താക്കൾക്ക് 1 രൂപ മുതൽ ആരംഭിക്കുന്ന ഫെസ്റ്റീവ് ഡീലുകൾ ആസ്വദിക്കാനും ഫെസ്റ്റീവ് ഗ്രോസറി ഷോപ്പിംഗിൽ 400 രൂപ പരമാവധി ക്യാഷ്ബാക്ക് നേടാനും കഴിയും.

X
Top