തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി ആമസോൺ. വാൾമാർട്ടിനെ മറികടന്നാണ് വ്യാപാരഭീമന്റെ നേട്ടം. ഇ-കോമേഴ്സിൽ തുടങ്ങി ക്ലൗഡ് കമ്പ്യൂട്ടിങ് വരെ പടർന്ന് കിടക്കുന്നതാണ് ആമസോണിന്റെ ബിസിനസ് സാമ്രാജ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാൾമാർട്ടായിരുന്നു വരുമാനകണക്കിൽ ഒന്നാമതുണ്ടായിരുന്നത്.

കഴിഞ്ഞ 12 മാസത്തിനിടെ വാൾമാർട്ടിന് 713.2 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഉണ്ടായത്. എന്നാൽ, ഇക്കാലയളവിൽ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിസിനസ് രംഗത്ത് വൻ വളർച്ചയാണ് ആമസോണിനുണ്ടായത്. റീടെയിൽ ഉൾപ്പടെയുള്ള മേഖലയിലുണ്ടായ പുരോഗതിയും ആമസോൺ വെബ് സർവീസിനുണ്ടായ നേട്ടവുമാണ് കമ്പനിക്ക് തുണയായത്.

റീട്ടെയിൽ മേഖലയിൽ ആമസോണും വാൾമാർട്ടും നേരിട്ടുള്ള എതിരാളികളായി തുടരുന്നു. ഓൺലൈൻ വിപണിയിൽ ആമസോണിന് സമ്പൂർണ്ണ ആധിപത്യമുണ്ട്. കമ്പനിയുടെ വെബ്സൈറ്റും ആപും ഏകദേശം 2.7 ബില്യൺ ആളുകളാണ് സന്ദർശിക്കുന്നത്. അതേസമയം, ഓഫ് ലൈൻ സ്റ്റോറുകളിൽ വാൾമാർട്ടിനാണ് ആധിപത്യം. യു.എസ് ഉൾപ്പടെയുള്ള വിപണികളിൽ നിരവധി വാൾമാർട്ട് സ്റ്റോറുകളാണ് ഉള്ളത്.

അതേസമയം, വിപണിമൂല്യത്തിൽ ഇപ്പോഴും ആമസോണല്ല മുന്നിൽ. നിവിഡിയയാണ് വിപണിമൂല്യത്തിൽ മുന്നിലുള്ള കമ്പനി. 4.5 ട്രില്യൺ ഡോളറാണ് നിവിഡിയയുടെ ആകെ വിപണി മൂല്യം. ഇത് ആമസോണിന്റെ വിപണിമൂല്യത്തിന്റെ ഇരട്ടിയാണ്.

X
Top