സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

225 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് ആൽഫസെൻസ്

ചെന്നൈ: ഗോൾഡ്‌മാൻ സാച്ച്‌സ് അസറ്റ് മാനേജ്‌മെന്റ്, വൈക്കിംഗ് ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് എന്നിവയുടെ പിന്തുണയോടെ ഗ്രോത്ത് ഇക്വിറ്റി ബിസിനസ്സിന്റെ നേതൃത്വത്തിൽ 225 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് സെർച്ച് പ്ലാറ്റ്‌ഫോമായ ആൽഫസെൻസ്. ഈ പുതിയ ഫണ്ടിംഗ് റൗണ്ടിൽ ബ്ലാക്ക് റോക്ക് മാനേജ് ചെയ്യുന്ന ഫണ്ടുകളിൽ നിന്നും അക്കൗണ്ടുകളിൽ നിന്നുള്ള ഡെബ്റ് നിക്ഷേപവും ഉൾപ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു. ആൽഫസെൻസിന്റെ പ്ലാറ്റ്ഫോം, കമ്പനി ഫയലിംഗുകൾ, വരുമാന ട്രാൻസ്ക്രിപ്റ്റുകൾ, വിദഗ്ദ്ധ കോൾ ട്രാൻസ്ക്രിപ്റ്റുകൾ, വാർത്തകൾ, ട്രേഡ് ജേണലുകൾ, ഇക്വിറ്റി ഗവേഷണം എന്നിവയുൾപ്പെടെ പൊതു/സ്വകാര്യ ഉള്ളടക്കത്തിൽ നിന്ന് പ്രസക്തമായ സ്ഥിതിവിവരക്കണക്കുകൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിന് എഐ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവയാൽ പ്രവർത്തിക്കുന്ന ഒരു തിരയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

കമ്പനിയുടെ നിലവിലെ മൂല്യം 1.7 ബില്യൺ ഡോളറാണ്. ഉൽപ്പന്ന വികസനം, ഉള്ളടക്ക വിപുലീകരണം, ഉപഭോക്തൃ പിന്തുണ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താനും ജൈവ വളർച്ചയും തന്ത്രപരമായ ഇടപാടുകളും പ്രോത്സാഹിപ്പിക്കാനും ഈ മൂലധനം ഉപയോഗിക്കുമെന്ന് ആൽഫസെൻസ് പറഞ്ഞു. ഈ സമാഹരിച്ച ഫണ്ടിംഗിലൂടെ, പൂനെ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഇന്നൊവേഷൻ ഹബ്ബുകൾ ഉൾപ്പെടെ ലോകമെമ്പാടും അതിന്റെ പ്രവർത്തങ്ങൾ വ്യാപിപ്പിക്കാൻ ആൽഫസെൻസ് പദ്ധതിയിടുന്നു. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫസെൻസിന്, യുഎസ്, യുകെ, ഫിൻലാൻഡ്, ജർമ്മനി, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top