Alt Image
വിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നുഇന്ത്യയുടെ മൊത്ത വ്യാപാരം 1.8 ട്രില്യണ്‍ ഡോളറിലെത്തും

അടിമുടി മാറ്റവുമായി പുതിയ സ്വിഫ്റ്റ് എത്തുന്നു

ബെംഗളൂരു: അടിമുടി മാറ്റങ്ങളുമായി നാലാം തലമുറ സ്വിഫ്റ്റ് ഇന്ന് (09-05-24) മാരുതി അവതരിപ്പിക്കും. ഈ മാസം ഒന്നു മുതൽ പുതിയ സ്വിഫ്റ്റിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

11,000 രൂപയാണ് ബുക്കിംഗ് പ്രൈസ്. മാരുതിയുടെ അരേന ഡീലർഷിപ്പുകൾ വഴിയാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. പുത്തൻ ഹാച്ച്ബാക്കിൽ അടിമുടി മാറ്റങ്ങളാണ് കമ്പനി ഒരുക്കുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു.

പരിഷ്‌ക്കരിച്ച ഹെഡ്ലൈറ്റുകൾ, ഹൗസിംഗ് പ്രൊജക്ടർ യൂണിറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഡിആർഎല്ലുകൾ എന്നിവ മുൻവശത്തെ ആകർഷകമാക്കുന്നു. ഫ്രണ്ട് ഗ്രില്ലും മാറ്റങ്ങൾ ഓർമ്മപ്പെടുത്തുന്നു.

ബമ്പറിന്റെ ഇരുവശത്തും സ്ലീക്കർ എൽഇഡി ഫോഗ് ലാമ്പുകൾ ഉണ്ടാകും. പിൻവശത്തെ ഡോർ ഹാൻഡിലുകളാണ് എടുത്തു പറയേണ്ട മറ്റൊരു മാറ്റം. പരമ്പരാഗത രീതിയിലേയ്ക്ക് ഡോർ ഹാൻഡിലുകൾ എത്തി.

നിലവിൽ 15 ഇഞ്ച് അലോയ്കളാണ് സ്വിഫ്റ്റിനുള്ളത്. എന്നാൽ പുതിയ മോഡലിൽ ഇത് 16 ഇഞ്ചാകും. മറ്റൊരു എടുത്തുപറയേണ്ട പ്രധാന മാറ്റം റിഡൈൻ ചെയ്ത ക്യാബിനാണ്.

പരിഷ്‌ക്കരിച്ച ഡാഷ്ബോർഡ് ലേഔട്ടിന് സ്ലീക്കർ സെൻട്രൽ എസി വെന്റുകൾ നൽകിയിരിക്കുന്നു.

സ്റ്റിയറിംഗ് വീൽ മൂന്നാം തലമുറ സ്വിഫ്റ്റിന് സമാനമാണ്. 9 ഇഞ്ച് ടച്ച്സ്‌ക്രീനും അപ്ഡേറ്റ് ചെയ്ത ക്ലൈമറ്റ് കൺട്രോൾ പാനലും ലഭിക്കും. പുതിയ സ്വിഫ്റ്റിന്റെ കൺസോൾ ഒറ്റനോട്ടത്തിൽ മാരുതി ബലേനോ, ഫ്രോങ്ക്‌സ് മോഡലുകൾക്കു സമാനമാണ്.

ടെക് യുഗത്തിൽ കൂടുതൽ ടെക് ഓഫറുകൾ ഉണ്ടാകും. വലിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് പുറമെ, വയർലെസ് ഫോൺ ചാർജർ, ഓട്ടോ എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ എന്നിവ പ്രതീക്ഷിക്കുന്നു.

ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉണ്ടാകും. ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, പിൻ പാർക്കിംഗ് ക്യാമറ, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ സുരക്ഷാ ഫീച്ചറുകൾ അതുല്യമാക്കുന്നു.

കമ്പനി പുതുതായി അവതരിപ്പിച്ച 1.2 ലിറ്റർ 3 സിലണ്ടർ സെഡ് സീരീസ് പെട്രോൾ എൻജിനിലാകും വാഹനത്തിന്റെ പ്രവർത്തനം. ഈ എൻജിൻ 82 പിഎസ് പവറും, 112 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു.

5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓപ്ഷനുകൾ പ്രതീക്ഷിക്കുന്നു. മൈലേജ് പ്രേമികൾക്കായി ഒരു സിഎൻജി പവർട്രെയിൻ പിന്നീട് ലൈനപ്പിൽ ചേർത്തേക്കാം.

പുതിയ മാരുതി സ്വിഫ്റ്റിന് 6.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. LXi, VXi, VXi (O), ZXi, and ZXi+ എന്നിങ്ങനെ 5 വേരിയന്റുകൾ പ്രതീക്ഷിക്കപ്പെടുന്നു.

വേരിയന്റുകൾക്ക് അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, റെനോ ട്രൈബർ എന്നിവയാകും പ്രധാന എതിരാളികൾ. ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റർ തുടങ്ങിയ മൈക്രോ എസ്യുവികൾക്ക് ഹാച്ച്ബാക്ക് ഓപ്ഷനായും സ്വിഫ്റ്റ് മാറിയേക്കാം.

മെച്ചപ്പെട്ട രൂപവും സവിശേഷതകളും, കുറഞ്ഞ വേഗത്തിൽ മികച്ച ടോർക്കും പുതിയ സ്വിഫ്റ്റ് നൽകുമെന്നു വിദഗ്ധർ വിശ്വസിക്കുന്നു. ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്.

അതിനാൽ തന്നെ കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നു കരുതപ്പെടുന്നു.

X
Top