അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രണ്ട് റീചാർജ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ

ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നിർദേശം പാലിക്കാനായി റീചാർജ് പ്ലാനിൽ വിചിത്രമായ പരിഷ്കാരം നടപ്പാക്കിയ തീരുമാനം പ്രതിഷേധത്തെത്തുടർന്ന് എയർടെൽ പിൻവലിച്ചു.

ഇന്റർനെറ്റ് ഇല്ലാതെ, വോയ്സ് കോളും എസ്എംഎസും മാത്രമുള്ള പ്രത്യേക മൊബൈൽ റീചാർജ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകണമെന്നായിരുന്നു ട്രായിയുടെ ഉത്തരവ്. ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന തോന്നൽ ടെലികോം വരിക്കാർക്കിടയിലുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

എന്നാൽ, കുറഞ്ഞ നിരക്കിൽ പുതിയ പ്ലാൻ കൊണ്ടുവരുന്നതിനു പകരം എയർടെൽ നിലവിലെ 509 രൂപയുടെ (84 ദിവസം കാലാവധി) പ്ലാനിൽ നിന്ന് 6 ജിബി ഇന്റർനെറ്റ് സേവനം ഒഴിവാക്കുകയാണ് ചെയ്തത്. ഒരു വർഷം വാലിഡിറ്റിയുള്ള 1,999 രൂപയുടെ പ്ലാനിൽ നിന്ന് 24 ജിബി ഇന്റർനെറ്റും ഒഴിവാക്കി.

വോയ്സ് കോളും എസ്എംഎസും മാത്രമാകുമ്പോൾ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ട സേവനം പഴയ നിരക്കിൽ തന്നെയാണ് എയർടെൽ ലഭ്യമാക്കിത്തുടങ്ങിയത്. ഫലത്തിൽ കോളിനും എസ്എംഎസിനും നിലവിലുള്ളതിനെക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്ന സ്ഥിതി വന്നു.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയർന്നതോടെ ഇരുപ്ലാനുകളും പിൻവലിച്ചു.
ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ എടുത്താൽ മതിയെന്നതായിരുന്നു ട്രായിയുടെ ഉത്തരവിനു പിന്നിലെ ലക്ഷ്യം.

ഡ്യുവൽ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ട് നമ്പറിലും ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. 2ജി ഫോൺ ഉപയോഗിക്കുന്ന വ്യക്തിക്കും ഡേറ്റ ആവശ്യമില്ല.

X
Top