ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

30 ദിവസത്തിനുള്ളിൽ 10 ലക്ഷം 5ജി വരിക്കാരെ സ്വന്തമാക്കി എയർടെൽ

ന്യൂഡൽഹി: രാജ്യത്ത് 5ജി നെറ്റ്‌വർക്ക് തുടങ്ങി ആദ്യ 30 ദിവസത്തിനുള്ളിൽ തന്നെ 10 ലക്ഷം വരിക്കാരെ സ്വന്തമാക്കിയതായി എയർടെൽ അറിയിച്ചു. ഡൽഹി, മുംബൈ, വാരണാസി, ചെന്നൈ, ബെംഗളൂരു, സിലിഗുരി, ഹൈദരാബാദ്, നാഗ്പൂർ എന്നീ എട്ട് നഗരങ്ങളിലാണ് എയർടെൽ ടെലികോം 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചത്.

ഘട്ടം ഘട്ടമായാണ് ഈ നഗരങ്ങളിൽ 5ജി അവതരിപ്പിക്കുന്നത്. എന്നാൽ 30 ദിവസത്തിനുള്ളിൽ തന്നെ 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ 5ജി നെറ്റ്‌വർക്ക‌ിന്റെ ഭാഗമായത് വലിയ നേട്ടമാണെന്ന് എയർടെൽ വക്താവ് പറഞ്ഞു. ഇത് 5ജിയുടെ തുടക്ക ദിവസങ്ങളാണെങ്കിലും ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം വളരെ പ്രോത്സാഹജനകമാണെന്ന് ഭാരതി എയർടെൽ സിടിഒ രൺദീപ് സെഖോൺ പറഞ്ഞു.

5ജി ലഭ്യമായ മിക്ക ഹാൻഡ്സെറ്റുകളിലും ഇപ്പോൾ എയർടെൽ 5ജി പ്ലസ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കാൻ പ്രാപ്‌തമാണ്. കൂടുതൽ ബ്രാൻഡുകളുടെ ഫോണുകളിലും വൈകാതെ തന്നെ 5ജി പ്ലസ് ലഭിക്കും. രാജ്യത്ത് ഒന്നടങ്കം 5ജി ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്നും രൺദീപ് പറഞ്ഞു.

എയർടെല്ലിന്റെ 4ജി ഉപഭോക്താക്കൾക്ക് 5ജി ആസ്വദിക്കാൻ അവരുടെ സിമ്മോ പ്രീപെയ്ഡ് പ്ലാനോ അപ്‌ഗ്രേഡ് ചെയ്യേണ്ടതില്ല. അവർക്ക് ഒരു 5ജി ഫോൺ മാത്രമാണ് ആവശ്യമുള്ളത്. 5ജി ഫോണും എയർടെല്ലിന്റെ 5ജി നെറ്റ്‌വർക്കും ലഭ്യമായാൽ സേവനം ഉപയോഗിക്കാം.

എയർടെൽ 5ജി എൻഎസ്എ (നോൺ-സ്റ്റാൻഡലോൺ) ആണ് വിന്യസിക്കുന്നത്. ഇത് 4ജി യെക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗമുള്ളതാണെന്ന് എയർടെല്‍ അവകാശപ്പെടുന്നു.

X
Top