എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നെറ്റ്‌വർക്ക് ശാക്തീകരണത്തിന് എയർടെൽ എറിക്‌സൺ ദീർഘകാല കരാർ

ന്യൂഡല്‍ഹി: എയർടെല്ലിന്റെ 4 ജി, 5 ജി.എൻ.എസ്.എ, 5 ജി.എസ്.എ, ഫിക്‌സഡ് വയർലെസ് ശൃംഖലകളെ കേന്ദ്രീകൃത നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ വഴി എറിക്‌സണ്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

ഇതിനായുള്ള ദീർഘകാല കരാറില്‍ എയർടെല്ലും എറിക്‌സണും ഒപ്പുവച്ചു.
പുതിയ സാങ്കേതിക വിദ്യ വരിക്കാരുടെ വർധിച്ചു വരുന്ന ഡാറ്റാ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റാൻ എയർടെല്ലിന് സഹായകമാവുമെന്ന് ഭാരതി എയർടെല്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസർ രണ്‍ധീപ് സെക്കാൻ പറഞ്ഞു.

ഈ കരാർ സേവനങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും എയർടെല്ലിന് സഹായകമാവുമെന്ന് എറിക്‌സണ്‍ ദക്ഷിണ പൂർവേഷ്യ മാർക്കറ്റിംഗ് തലവൻ ആൻഡ്രൂസ് വിൻസെന്റ് അഭിപ്രായപ്പെട്ടു.

X
Top