ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

2023ലെ ആദ്യപാദത്തിൽ വിമാന യാത്രികരുടെ എണ്ണം 375.04 ലക്ഷം

ന്യൂഡല്‍ഹി: മാര്‍ച്ചിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 128.93 ലക്ഷത്തിലധികമാണെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ 375.04 ലക്ഷം ആളുകള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വിമാനയാത്ര നടത്തിയെന്നും ഡിജിസിഎ പറയുന്നു.

ഇന്‍ഡിഗോ,ഗോഫസ്റ്റ് വിമാനങ്ങള്‍ നിലത്തിറക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ എയര്‍ലൈനുകളുടെ എണ്ണം കുറവാണ്.

എങ്കിലും, ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ യാത്രക്കാരെ വഹിക്കുന്നതില്‍ ബഹുദൂരം മുന്നിലെത്തി. 73.17 ലക്ഷം യാത്രക്കാരെയാണ് എയര്‍ലൈന്‍ മാര്‍ച്ച് മാസത്തില്‍ വഹിച്ചത്. എക്കാലത്തേയും മികച്ച പ്രതിമാസ പ്രകടനം.

55.7 ശതമാനം വിപണി വിഹിതമാണ് ഇന്‍ഡിഗോയ്ക്കുള്ളത്. വിസ്താര, എയര്‍ ഇന്ത്യ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഉയര്‍ന്ന മാര്‍ക്കറ്റ് ഷെയറുണ്ടായിരുന്ന സ്‌പൈസ് ജെറ്റ് ഇപ്പോള്‍ താഴ്ചയിലാണ്.

മാര്‍ച്ച് മാസത്തിലും ആദ്യപാദത്തിലും എയര്‍ലൈന്‍ ആറാം സ്ഥാനത്തായി. വിസ്താരയ്ക്കും എയര്‍ ഇന്ത്യയ്ക്കും കീഴില്‍ എയര്‍ ഏഷ്യ നാലാംസ്ഥാനത്തേയ്ക്ക് കയറിയപ്പോള്‍ ഗോഫസ്റ്റിന് മാര്‍ക്കറ്റ് വിഹിതം നഷ്ടപ്പെട്ടു.

375.04 ലക്ഷം യാത്രക്കാര്‍ ആഭ്യന്തര വിമാനങ്ങള്‍ പിടിച്ചപ്പോള്‍ അത് എക്കാലത്തെയും മികച്ച രണ്ടാമത്തേതായി.

X
Top