
മുംബൈ: ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയില്‍ നിന്ന് 215 ബില്യണ്‍ ഡോളര്‍ വായ്പ നേടിയിരിക്കയാണ് എയര്‍ ഇന്ത്യ. ആറ് ബോയിംഗ് 777-300 ഇആര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി എടുത്ത ഹ്രസ്വകാല വായ്പ തിരിച്ചടയ്ക്കാനാണിത്. അന്താരാഷ്ട്ര റൂട്ടുകളിലാണ് ഈ വിമാനങ്ങള്‍ എയര്‍ലൈന്‍ ഉപയോഗപ്പെടുത്തുന്നത്.
വായ്പയുടെ പലിശ നിരക്ക് സെക്യൂര്‍ഡ് ഓവര്‍നൈറ്റ് ഫിനാന്‍സിംഗ് നിരക്കിനേക്കാള്‍ (എസ്ഒഎഫ്ആര്‍) 168 ബേസിസ് പോയിന്റുകള്‍ കൂടുതലാണ്. യുഎസ് ഡോളര്‍ മൂല്യത്തിലുള്ള വായ്പകള്‍ക്കുപയോഗിക്കുന്ന ആഗോള ബെഞ്ച്മാര്‍ക്ക് പലിശ നിരക്കാണ് എസ്ഒഎഫ്ആര്‍.
ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റി വഴിയാണ് ആറ് വര്‍ഷത്തെ കാലവധിയുള്ള ലോണ്‍.
ബാങ്ക് ഓഫ് ഇന്ത്യ തന്നെ വായ്പയുടെ നിര്‍ബന്ധിത ലീഡ് മാനേജരായി വര്‍ത്തിച്ചു.. കടം വാങ്ങുന്നയാള്‍ക്ക് വേണ്ടി വായ്പയുടെ ഘടനയും ഏകോപനവും നടത്തുന്നതിന് ഉത്തരവാദിത്തമുള്ള ബാങ്കാണ് ഒരു നിര്‍ബന്ധിത ലീഡ് മാനേജര്‍.
എയര്‍ ഇന്ത്യ നേരത്തെ 200 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാന ദുരന്തം ധനസമാഹരണ പ്രക്രിയ അവതാളത്തിലായി. അതേസമയം തിരിച്ചടിയുണ്ടായിട്ടും വായ്പ നേടാനായത് കമ്പനിയുടെ സാമ്പത്തിക, പ്രവര്‍ത്തന സ്ഥിരതയ്ക്ക് തെളിവായി.