ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

എയർ ഇന്ത്യയുടെ വളർച്ചാ പുരോഗതി 24 മാസത്തിനുള്ളിൽ ദൃശ്യമാകുമെന്ന്; എൻ ചന്ദ്രശേഖരൻ

ഡൽഹി: കമ്പനി അടുത്തിടെ ഏറ്റെടുത്ത എയർ ഇന്ത്യയ്ക്ക് വളരെയധികം മാറ്റങ്ങൾ ആവശ്യമാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. അടുത്ത 12-24 മാസങ്ങളിൽ മാത്രമേ കമ്പനിയിൽ പ്രകടമായ പുരോഗതി ദൃശ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നേരിട്ട് എയർലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ടെന്നും, കമ്പനിയുടെ ഐടി സംവിധാനങ്ങൾ, അറ്റകുറ്റപ്പണികൾ, പ്രക്രിയകൾ, ഫ്ലീറ്റ്, എച്ച്ആർ, പരിശീലനം, നെറ്റ്‌വർക്ക് പ്ലാനിംഗ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് എന്നിവയിൽ വളരെയധികം ജോലികൾ ആവശ്യമാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കമ്പനി സിസ്റ്റമാറ്റിക് രീതിയിൽ എയർലൈനിന്റെ വികസനത്തിനായി ഇക്വിറ്റിയുടെ അടിസ്ഥാനത്തിൽ മാത്രം 15,000 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

വിമാനക്കമ്പനിയെ മുൻനിര കമ്പനിയാക്കാനും സാമ്പത്തികമായി ലാഭകരമാക്കാനും ആഗ്രഹിക്കുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ പറഞ്ഞു. ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്‌സ്പ്രസും എയർഏഷ്യയും ഉടൻ ലയിപ്പിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. എന്നിരുന്നാലും, വിസ്താരയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു, ഗ്രൂപ്പിന് ഒറ്റ എയർലൈൻ വേണോ രണ്ടെണ്ണം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top