Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രവർത്തനലാഭത്തിലേക്ക്; അഞ്ചുവർഷത്തിനകം 300 വിമാനങ്ങളാക്കുക ലക്ഷ്യം

മുംബൈ: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷം ആദ്യമായി എയർ ഇന്ത്യ എക്‌സ്പ്രസ് പ്രവർത്തനലാഭത്തിലേക്ക്. നടപ്പുസാമ്പത്തികവർഷം രണ്ടാംപകുതിയോടെ കമ്പനിക്ക് പ്രവർത്തനലാഭത്തിലെത്താനാകുമെന്ന് ഗുരുഗ്രാമിലെ ആസ്ഥാനത്ത് ജീവനക്കാരുടെ യോഗത്തിൽ മാനേജ്‌മെന്റ് വ്യക്തമാക്കി.

പുതിയ വാണിജ്യനയങ്ങളും ശേഷിവികസനവും ഉപഭോക്തൃകേന്ദ്രിത പ്രവർത്തനങ്ങളും ഫലം കാണുന്നതായി യോഗത്തിൽ ചെയർമാൻ നിപുൺ അഗർവാൾ, മാനേജിങ് ഡയറക്ടർ അലോക് സിങ് എന്നിവർ സൂചിപ്പിച്ചതായാണ് വിവരം. ലാഭകരമല്ലാത്ത റൂട്ടുകൾ പുനഃക്രമീകരിച്ചും കണക്ഷൻ ഹബ്ബ് കേന്ദ്രീകരിച്ച് സർവീസ് ഒരുക്കിയുള്ള പ്രവർത്തനരീതിയും പ്രതിസന്ധികൾക്കിടയിലും പ്രവർത്തനക്ഷമത ഉയർത്തി.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോൾ 24 വിമാനങ്ങൾ മാത്രമാണ് എയർ ഇന്ത്യ എക്‌സ്പ്രസിനുണ്ടായിരുന്നത്. ഇപ്പോഴിത് 105 എണ്ണമായി. നാലുമടങ്ങിലധികമാണ് വർധന. എയർ ഇന്ത്യയുടെ വിമാനങ്ങൾ കമ്പനിക്ക് കൈമാറിയതുൾപ്പെടെയാണിത്.

ആഭ്യന്തരസർവീസുകളുടെ എണ്ണത്തിൽ എയർ ഇന്ത്യയെയും കടന്ന് രണ്ടാമത്തെ വലിയ കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ് മാറി. വിപണിവിഹിതത്തിൽ മൂന്നുമടങ്ങാണ് വർധന. 2022-ൽ ടാറ്റ ഏറ്റെടുക്കുമ്പോൾ അഞ്ചുശതമാനമായിരുന്ന വിപണിവിഹിതം 14 ശതമാനമായാണ് കൂടിയത്. വിമാനങ്ങളുടെ എണ്ണത്തിലും സർവീസുകളിലും ഇത്രയും വർധനവരുത്തിയതിനൊപ്പം പ്രവർത്തനലാഭം നേടാനായെന്നത് വലിയ നേട്ടമാണെന്ന് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു.

വിമാനങ്ങൾ 300 എത്തിക്കുക ലക്ഷ്യം
അഞ്ചുവർഷംകൊണ്ട് വിമാനങ്ങളുടെ എണ്ണം 300 ആക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി വിപണിവിഹിതം 25 ശതമാനത്തിലെത്തിക്കുന്നതിനും പദ്ധതിയിടുന്നതായി കമ്പനിവൃത്തങ്ങൾ സൂചിപ്പിച്ചു. ഫുൾ സർവീസ്, ചെലവുകുറഞ്ഞ സർവീസ് വിഭാഗങ്ങൾക്കിടയിൽ മികച്ച സീറ്റുകളും ലെഗ്‌സ്‌പേസും ഉൾപ്പെടുത്തി പ്രീമിയം സൗകര്യങ്ങൾ ചേർന്ന പുതിയൊരു വിഭാഗമാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിലുള്ള വിമാനങ്ങൾ നവീകരിക്കുന്നതിനായി 6,300 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. സമയക്രമം പാലിക്കുന്നതിൽ കമ്പനി വലിയ പ്രാധാന്യം നൽകുന്നതായും നവംബർ, ഡിസംബർ മാസങ്ങളിലായി സമയക്ലിപ്തതയിൽ കമ്പനി ഒന്നാംസ്ഥാനത്തെത്തിയതായും മാനേജ്‌മെന്റ് പറയുന്നു.

ആഭ്യന്തര വിമാനസർവീസുകളുടെ എണ്ണത്തിൽ എയർ ഇന്ത്യയെക്കാൾ മുന്നിലാണിപ്പോൾ. എയർ ഇന്ത്യ 70 സർവീസ് നടത്തുമ്പോൾ എയർ ഇന്ത്യ എക്‌സ്പ്രസിനിത് 110 എണ്ണമാണ്.

X
Top