ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എയര്‍ ഇന്ത്യ എക്സ്പ്രസിന് 100 വിമാനങ്ങൾ

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം 100 കടന്നു. 100-ാമത് വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് ബംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്‌ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു.

പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഡൽഹിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ലാഗ് ഓഫിനുശേഷം 100-ാമത് വിമാനം ആദ്യയാത്ര നടത്തിയത്. രാജ്യതലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ടു വിമാനത്താവളങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനി എയര്‍ഇന്ത്യ എക്സ്പ്രസാണ്.

ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന കേന്ദ്രമാണ് ബംഗളൂരു. 100-ാമത് വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

2022 ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ എക്സ്പ്രസിനെ ഏറ്റെടുത്തത്.

X
Top