100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബുക്ക് ഡയറക്ട് കാംപെയ്ന്‍

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് കാംപെയ്നിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാന്‍ അവസരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയന്‍സ് നിരക്കും ഒഴിവാക്കാം. വിമാന കമ്പനിയുടെ വെബ്‌സൈറ്റില്‍ നെറ്റ് ബാങ്കിംഗ് പേയ്മന്റ് നടത്തുന്നവര്‍ക്കും കണ്‍വീനിയന്‍സ് നിരക്കില്ല.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും കുറഞ്ഞത് ആറ് ശതമാനം അധിക കിഴിവ് ലഭിക്കും. സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 50 ശതമാനം അധിക കിഴിവും ഉള്‍പ്പടെ 70 ശതമാനം വരെ കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ചെറിയൊരു തുക നല്‍കി ഏഴ് ദിവസം വരെ ടിക്കറ്റ് നിരക്ക് ലോക്ക് ചെയ്യാവുന്ന ഫെയര്‍ ലോക്ക് സംവിധാനവും എയര്‍ലൈന്‍ ലഭ്യമാക്കുന്നുണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകള്‍ക്ക് 250 രൂപയുടേയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 600 രൂപയുടേയും അധിക കിഴിവ് ലഭിക്കും. വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഭക്ഷണം മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ എക്‌സ്പ്രസ് ബിസ് നിരക്കില്‍ 25 ശതമാനവും ആഭ്യന്തര യാത്രകളിലെ ബിസ് അപ്‌ഗ്രേഡില്‍ 20 ശതമാനവും കിഴിവ് ലഭിക്കും.

X
Top