
കൊച്ചി: ശരിയായ വളര്‍ച്ചയ്ക്ക് തങ്ങളുടെ ഡാറ്റ നയങ്ങള്‍ എഐക്ക് അനുകൂലമായി ആധുനികവത്കരിക്കണമെന്ന് 89% ബിസിനസ് സ്ഥാപനങ്ങളും കരുതുന്നതായി പഠനം. 75% ബിസിനസ് ലീഡേഴ്‌സും ഡാറ്റയുടെ കാര്യത്തില്‍ സമ്മര്‍ദത്തിലാണെന്നും എഐ സിആര്‍എം ആയ സെയില്‍സ്‌ഫോഴ്‌സ് പുറത്തുവിട്ട ഡാറ്റയുടെ അവസ്ഥയും വിശകലനവും എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റകള്‍ അപൂര്‍ണവും പഴയതും നിലവാരമില്ലാത്തതും ആണെന്നതാണ് പ്രധാന പ്രശ്‌നം. സയമബന്ധിതവും സന്ദര്‍ഭാനുസൃതവും ശക്തവുമായ ഡാറ്റയാണ് കമ്പനികള്‍ക്ക് വേണ്ടത്.
ജോലിയുടെ സുഗമമായ ഒഴുക്കിന് ഏജന്റിക് അനലിറ്റിക്‌സ് ഉള്‍പ്പെടെ സംവിധാനങ്ങളാണ് അവര്‍ ആശ്രയിക്കുന്നത്. 66 ശതമാനം ബിസിനസ് സ്ഥാപനങ്ങളും ഡാറ്റയെ പ്രധാനമായി ആശ്രയിക്കുന്നുവെങ്കിലും 52% പേര്‍ക്കും ഡാറ്റയെ വിശകലനം ചെയ്യുന്നത് പ്രയാസകരമാണെന് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ 27 മുതല്‍ ഓഗസ്റ്റ് 13 വരെ 18 രാജ്യങ്ങളിലായാണ് പഠനം നടന്നത്. ഏജന്റിക് എഐയിലൂടെ ഈ മേഖലയില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ സാധ്യമാണെന്ന് സെയില്‍സ്‌ഫോഴ്‌സ് വൈസ് പ്രസിഡന്റ് ദീപു ചാക്കോ പറഞ്ഞു. ഇത്തരം നവീകരണങ്ങള്‍ കൊണ്ടുവരുന്ന സ്ഥാപനങ്ങളായിരിക്കും നാളെയുടെ നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






