ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കുതിച്ചുകയറി കാർഷിക സ്റ്റാർട്ടപ്പുകൾ

കൊച്ചി: രാജ്യത്തെ കാർഷികരംഗത്ത് നൂതനാശയങ്ങൾ അവതരിപ്പിച്ച് അഗ്രിടെക് സ്‌റ്റാർട്ടപ്പുകളുടെ മുന്നേറ്റം. 1,500ലേറെ സ്‌റ്റാർട്ടപ്പുകൾ ഇപ്പോൾ ഇന്ത്യയിലുണ്ട്; 25 ശതമാനമാണ് പ്രതിവർഷ വളർച്ച. 15 കോടിയിലേറെ കർഷകർക്ക് ഇവയുടെ പ്രയോജനവും ലഭിച്ചു.

2027ഓടെ ഏറ്റവും മികച്ച സാങ്കേതികവിദ്യയിലൂന്നിയ 3,400 കോടി ഡോളറിന്റെ അടിസ്ഥാന കാർഷികവിപണി രാജ്യത്തിനുണ്ടാകും. ഇത് 25 ദശലക്ഷം കർഷകർക്ക് ഗുണം ചെയ്യും.

പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പ്രവചിക്കുക, ഉപഗ്രഹ ചിത്രങ്ങൾ, സോഷ്യൽ നെറ്റ്‌വർക്കുകൾ, അഗ്രി ഫിനാൻസിംഗ്, ബ്രാൻഡഡ് കാർഷിക ഉത്പന്നങ്ങൾ, മണ്ണ് വിശകലനം, സംഭരണ സൗകര്യങ്ങൾ തുടങ്ങിയവയാണ് സ്റ്റാർട്ടപ്പുകൾ നൽകുന്നത്.

വിവരങ്ങളുടെ വിശകലനം, നിർമ്മിതബുദ്ധി (എ.ഐ), മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ചെയിൻ, മറ്റ് നവീന സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് സ്റ്റാർട്ടപ്പുകളെ പ്രയോജനപ്പെടുത്തുന്നുണ്ട്.

കേന്ദ്രത്തിന്റെ ‘ഒരു ജില്ല ഒരു ഉത്പന്നം” പദ്ധതിയിൽ സുഗന്ധവ്യഞ്ജനക്കൃഷി പ്രോത്സാഹിപ്പിക്കാൻ ‘ഒരു ജില്ല ഒരു സുഗന്ധവ്യഞ്ജനം” പദ്ധതിക്ക് സാദ്ധ്യതകളുണ്ടെന്ന് കാർഷിക സാമ്പത്തിക വിദഗ്ദ്ധനും നിതി ആയോഗ് അംഗവുമായ ഡോ. രമേഷ് ചന്ദ് പറഞ്ഞു.

രാജ്യത്തെ 200 ദശലക്ഷം ഹെക്ടറിൽ സുഗന്ധവ്യഞ്ജനക്കൃഷി 2.2 ശതമാനം മാത്രമാണ്; അതായത് 4.4 ദശലക്ഷം ഹെക്ടറിൽ. മൊത്തം കാർഷികവിളകളുടെ വിപണനമൂല്യത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ 6 ശതമാനമേയുള്ളൂ. മറ്റെല്ലാ വിളകളുടെയും ശരാശരിയേക്കാൾ മൂന്നിരട്ടി വരുമാനം സുഗന്ധവ്യഞ്ജനങ്ങൾ നൽകും.

അനുയോജ്യമായ മണ്ണും കാലാവസ്ഥയും സംയോജിക്കുമ്പോഴാണ് പോഷകം, സുഗന്ധം, രുചി തുടങ്ങിയ പ്രധാനഗുണങ്ങൾ ലഭിക്കുക. വിളത്തനിമയുടെ മുദ്ര‌യായ ഭൗമസൂചിക (ജി.എ) അ‌ടിസ്ഥാനമാക്കി ജില്ലകൾക്കനുയോജ്യമായ സുഗന്ധവിള കൃഷി തിരഞ്ഞെടുക്കണം.

സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്ന്, ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയ്ക്ക് കാർഷിക അധിഷ്ഠിത ഉത്പന്നങ്ങൾക്കാണ് മുൻഗണന. സുഗന്ധവ്യഞ്ജന കൃഷിമേഖല ഇത് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക, ജർമ്മനി എന്നിവയ്ക്കുശേഷം അഗ്രി ടെക് ഫണ്ടിംഗ് ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ അഗ്രിടെക് നിക്ഷേപം 2021ൽ 118 കോടി ഡോളറായിരുന്നു.

രണ്ട് വർഷങ്ങൾക്കിടയിലാണ് 60 ശതമാനം നിക്ഷേപവും ലഭിച്ചതെന്ന് ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ് ) ചെയർമാൻ സഞ്ജീവ് ബിഷ്ത് പറഞ്ഞു.

X
Top