സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ബിസിനസ്സ് വർദ്ധിപ്പിക്കാൻ പദ്ധതിയിട്ട് ഏജസ് ഫെഡറൽ ലൈഫ്

ഡൽഹി: ഐഡിബിഐ ബാങ്കിന് സ്ഥാപനത്തിലുള്ള ഓഹരികൾ ബെൽജിയൻ പങ്കാളിയായ ഏജസ് വാങ്ങാൻ തീരുമാനിച്ചതിനെത്തുടർന്ന് ഉടമസ്ഥാവകാശ പ്രശ്‌നങ്ങളിലെ അനിശ്ചിതത്വങ്ങൾ പരിഹരിക്കപ്പെട്ടതായും, അതിനാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ ബിസിനസ് പ്രീമിയം വിഭാഗം 40 ശതമാനം വർദ്ധിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഐഡിബിഐ ബാങ്കിൽ നിന്ന് കമ്പനിയുടെ ഓഹരികൾ ബെൽജിയൻ പങ്കാളി ഏറ്റെടുക്കുന്നതിന് ഐആർഡിഎഐ, കോംപറ്റീഷൻ കമ്മീഷൻ എന്നിവ അനുമതികൾക്ക് നൽകിയാൽ, ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിലെ വിദേശ ഉടമസ്ഥത 74 ശതമാനമായി ഉയരും.

ഏജസ് ഇൻഷുറൻസ് ഇന്റർനാഷണൽ, ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയുടെ ത്രിതല സംയുക്ത സംരംഭമായാണ് 2007-ൽ ഏജസ് ഫെഡറൽ ലൈഫ് ആരംഭിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ ഐഡിബിഐ ബാങ്കിൽ നിന്ന് 23 ശതമാനം ഏറ്റെടുത്തുകൊണ്ട് ഏജസ് അതിന്റെ ഓഹരി 49 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. അതിന് ശേഷം, ഇപ്പോൾ 2022 മാർച്ചിൽ എൽഐസിയുടെ നിയന്ത്രണത്തിലുള്ള വായ്പാദാതാവിന്റെ ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ വാങ്ങാൻ ഏജസ് തീരുമാനിച്ചതോടെ, കമ്പനിയിലെ ഏജസ് ഇൻഷുറൻസ് ഇന്റർനാഷണലിന്റെ ഉടമസ്ഥാവകാശം 74 ശതമാനമായി മാറും. അതേസമയം, ബാക്കിയുള്ള ഓഹരികൾ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ കൈവശം തുടരും.

ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഓഹരി വിൽപ്പന അവസാനിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനാലൊക്കെ തന്നെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വലിയ വളർച്ചയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

X
Top