എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ

12,000 ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും സാറ്റലൈറ്റ് നാവിഗേഷൻ സോഫ്‌റ്റ്‌വെയർ നൽകുന്ന ഗൂഗിളിൻെറ അനുബന്ധ കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ. വേസിലെ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്.

അപ്‌ഡേറ്റിൻെറ ഭാഗമായി, വേസിൻെറ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കേന്ദ്രീകരിച്ചുള്ള റോളുകളും ഗൂഗിൾ കുറച്ചു. പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ കണ്ടെത്തുന്നതിനുള്ള ഓപ്ഷനുകളും ജീവനക്കാർക്ക് നൽകുന്നുണ്ട്.

12,000 ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും സാറ്റലൈറ്റ് നാവിഗേഷൻ സോഫ്‌റ്റ്‌വെയർ നൽകുന്ന ഗൂഗിളിന്റെ അനുബന്ധ കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ. വേസിലെ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്.

അപ്‌ഡേറ്റിൻെറ ഭാഗമായി, വേസിൻെറ പരസ്യങ്ങളളിൽ നിന്നുള്ള വരുമാവം കേന്ദ്രീകരിച്ചുള്ള റോളുകളും ഗൂഗിൾ കുറച്ചു. കൂടാതെ പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ കണ്ടെത്തുന്നതിനുള്ള ഓപ്ഷനുകളും ജീവനക്കാർക്ക് നൽകുന്നു.

ഗൂഗിൾ മാപ്‌സ്, ഗൂഗിൾ എർത്ത് തുടങ്ങിയ ജനപ്രിയ സേവനങ്ങൾ ഉൾപ്പെടുന്ന ജിയോ ഓർഗനൈസേഷനിലേക്ക് വേസിനെ ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ ഡിസംബറിൽ പറഞ്ഞിരുന്നു. അതേസമയം വേസിൽ എത്ര പേർക്ക് തൊഴിൽ നഷ്‌ടമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ വരുമാനം വർദ്ധിപ്പിക്കുന്ന ഡിജിറ്റൽ പരസ്യങ്ങൾക്കായുള്ള ഡിമാൻഡ് കഴിഞ്ഞ വർഷം മന്ദഗതിയിലായതിനാൽ ചെലവ് കുറയ്ക്കാൻ ഗൂഗിൾ ശ്രമിക്കുകയാണ്.

ജനുവരിയിൽ, ഗൂഗിളിൻെറ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഏകദേശം 12,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിൻെറ മൊത്തം തൊഴിലാളികളുടെ ആറ്ശതമാനത്തിലധികം വരുമിത്.

അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റമൻറ് കമ്പനിയായ ഗോൾഡ്മാൻ സാക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ട‍ർമാരെ ഉൾപ്പെടെ ഒഴിവാക്കുന്നു എന്ന വാ‍ർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വേസിലെ തൊഴിൽ നഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.

മാന്ദ്യ സൂചനകൾ നിലനിൽക്കുന്നതിനാൽ ഗോൾഡ്മാൻ സാക്ക്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ജോലികൾ വെട്ടിക്കുറയ്ക്കുകയാണ്. ഇൻവെസ്റ്റ്‌മെൻറ് ബാങ്കിംഗിലെ ഉന്നതരായ 125 ഓളം മാനേജിംഗ് ഡയറക്ടർമാരെ കമ്പനി പുറത്താക്കുമെന്നാണ് സൂചന.

വലിയ ചെലവ് ചുരുക്കലിൻെറ ഭാഗമായി ആണ് ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണ കമ്പനിയും കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.

X
Top